ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ പരിഹാസത്തിന് മറുപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഓണാഘോഷത്തിന് പോലും വിളിക്കാത്തവരാണ് താൻ ഏതുനേരവും ഡല്‍ഹിയിലാണെന്ന് പറയുന്നതെന്ന് ഗവർണർ പറഞ്ഞു.
തന്റെ യാത്രകളെല്ലാം രാഷ്ട്രപതി ഭവന്റെ അനുമതിയോടുകൂടിയാണ്. എന്തും പറയാനുള്ള അവകാശം അവർക്കുണ്ട്. ഓണാഘോഷത്തിന് പോലും വിളിക്കാത്തവരാണ് താൻ കേരളത്തില്‍ ഇല്ലെന്ന് പരാതി പറയുന്നത്.സർക്കാറിനെ അട്ടിമറിക്കാൻ ഗവർണർ ശ്രമിക്കുന്നു എന്ന ആരോപണം എപ്പോഴും പറയുന്നതാണ്, അതിനെ കാര്യമായി എടുക്കുന്നില്ല -ഗവർണർ പറഞ്ഞു.
കേന്ദ്ര അവഗണനക്കെതിരെ ഡല്‍ഹിയില്‍ സംഘടിപ്പിച്ച കേരളത്തിന്റെ സമരത്തില്‍ നടത്തിയ പ്രസംഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണറെ വിമർശിച്ചത്.ഗവര്‍ണര്‍ക്ക് കേരളത്തില്‍ ചെലവഴിക്കാന്‍ സമയമില്ലെന്നും ഇന്നും ഗവര്‍ണര്‍ ഡല്‍ഹിയിലുണ്ടെന്നും സമരത്തില്‍ പങ്കെടുക്കാനാണോ ഗവര്‍ണര്‍ വന്നത് എന്ന് പലരും ചോദിച്ചുവെന്നുമാണ് മുഖ്യമന്ത്രി പരിഹസിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.