ന്യൂഡല്‍ഹി: യുവതിയെ ഒരാഴ്ചയോളം പൂട്ടിയിട്ട് ബലാത്സംഗം ചെയ്തതായി പരാതി. ഡല്‍ഹിയിലാണ് സംഭവം നടന്നത്. പശ്ചിമ ബംഗാളിലെ ഡാർജിലിംഗ് സ്വദേശിയായ യുവതിയാണ് പീഡനത്തിന് ഇരയായത്.യുവതിയുടെ സുഹൃത്ത് കൂടിയായ പരസ് (28) എന്നയാളെ അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ ബലാത്സംഗം, പ്രകൃതി വിരുദ്ധ പീഡനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. യുവതിയുടെ ദേഹത്തേക്ക് ചൂടുള്ള പരിപ്പ് കറിയൊഴിച്ച് പൊള്ളിപ്പിക്കുകയും ചെയ്തെന്ന് പരാതിയില്‍ പറയുന്നു.
തെക്കൻ ഡല്‍ഹിയിലെ നെബ് സരായ് ഏരിയയിലെ രാജു പാർക്കിലെ വാടക വീട്ടിലാണ് യുവതി ഒരു മാസത്തോളമായി പരസിനൊപ്പം താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.
ഒരു സ്ത്രീയെ ഭർത്താവ് മർദിക്കുന്നതായി പൊലീസ് സ്റ്റേഷനില്‍ ആരോ ഫോണ്‍ വിളിച്ച് അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. സ്ഥലത്തെത്തിയ പൊലീസ് സംഘം യുവതിയെ രക്ഷപ്പെടുത്തി എയിംസില്‍ എത്തിക്കുകയായിരുന്നു.
ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ യുവതിയുടെ ശരീരത്തില്‍ 20 ഓളം മുറിവുകളുണ്ടായിരുന്നു. പ്രതിയെ ഫോണിലൂടെയുള്ള പരിചയമായിരുന്നെന്നും പിന്നീടത് സൗഹൃദത്തിലേക്ക് വഴിമാറെയെന്നും യുവതി പൊലീസിനോട് പറഞ്ഞു. 'അതിനിടക്ക് തനിക്ക് ബംഗളൂരുവില്‍ വീട്ടുവേലക്കാരിയുടെ ജോലി ലഭിച്ചു. ഡല്‍ഹി വഴിയാണ് ബംഗളൂരുവിലേക്ക് ട്രെയിനുണ്ടായിരുന്നത്. ഡല്‍ഹിയിലെത്തി പരസിനെ കാണാൻ തീരുമാനിക്കുകയായിരുന്നു. ഡല്‍ഹിയില്‍ താമസിച്ചാല്‍ ജോലി ശരിയാക്കിത്തരാമെന്ന് പ്രതി ഉറപ്പ് നല്കി'...യുവതി പറഞ്ഞു.
ആ ഉറപ്പിന് പുറത്താണ് വാടകവീട്ടില്‍ അയാള്‍ക്കൊപ്പം താമസിച്ചത്. എന്നാല്‍ ഓരോ ദിവസം കൂടുമ്പോഴും പ്രതി മർദിക്കാൻ തുടങ്ങി.ഒരാഴ്ചയോളം ലൈംഗികമായി പീഡിപ്പിച്ചെന്നും യുവതി പൊലീസിനോട് പറഞ്ഞു. മർദനത്തിനിടയിലാണ് ചൂടുള്ള പരിപ്പ് കറി ദേഹത്തൊഴിച്ചതെന്നും പൊലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.