ന്യൂഡല്‍ഹി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു ഹരിയാനയില്‍നിന്ന് ആരംഭിക്കാനിരിക്കുന്ന ഡല്‍ഹി ചലോ മാർച്ചുമായി മുന്നോട്ടെന്ന് കർഷക സംഘടനകള്‍.ചൊവ്വാഴ്ചയാണു ഡല്‍ഹി ചലോ മാർച്ചിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. ഇതേത്തുടർന്ന് സംസ്ഥാനത്ത് ഇന്നു രാവിലെ ആറുമുതല്‍ 13ന് ഉച്ചയ്ക്ക് 11.59 വരെ മൊബൈല്‍ ഇന്‍റർനെറ്റ് ബന്ധം വിച്ഛേദിച്ചിരിക്കുകയാണ് ഹരിയാന സർക്കാർ. ബള്‍ക്ക് എസ്‌എംഎസുകള്‍ക്കും നിരോധനമുണ്ട്.
സംയുക്ത കിസാൻ മോർച്ച, കിസാൻ മസ്ദുർ മോർച്ച എന്നിവയടക്കമുള്ള 200ഓളം കർഷക സംഘടനകളാണ് ഡല്‍ഹി മാർച്ചിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
കാർഷിക വിളകള്‍ക്ക് മിനിമം താങ്ങുവില ഉറപ്പുവരുത്താൻ നിയമനിർമാണം കൊണ്ടുവരിക, വികസനത്തിനായി കൃഷിസ്ഥലം ഏറ്റെടുക്കുമ്പോള്‍ പരമാവധി വില നല്‍കുക, മുന്പ് നടന്ന കർഷകസമരത്തില്‍ പങ്കെടുത്ത കർഷകർക്കെതിരേ രജിസ്റ്റർ ചെയ്ത കേസുകള്‍ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണു മാർച്ച്.
അതിർത്തികളിലെല്ലാം ബാരിക്കേഡുകള്‍ സ്ഥാപിച്ച് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ക്രമസമാധാനപാലനത്തിനായി സംസ്ഥാനസർക്കാർ 50 കമ്പനി സിആർപിഎഫിനെയും വിന്യസിച്ചിട്ടുണ്ട്.അംബാല-ഷാംബു അതിർത്തി, ഖാനോരി-ജിൻഡ്, ധാബ്‌വാലി അതിർത്തികളിലൂടെ ഡല്‍ഹിയില്‍ പ്രവേശിക്കാനാണു കർഷകസംഘടനകളുടെ തീരുമാനം.
കർഷകർ സമരം പിൻവലിച്ചതായി കഴിഞ്ഞദിവസം കേന്ദ്രസർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാല്‍, മന്ത്രിമാർ നടത്തിയ അനുനയനീക്കം കർഷകസംഘടനകള്‍ തള്ളുകയായിരുന്നു. ഈ വിവരം ദേശീയമാധ്യമങ്ങള്‍ മറച്ചുവയ്ക്കുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.