ന്യൂഡല്‍ഹി: പാർലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗങ്ങള്‍ അടിമുടി നിലവാരമില്ലാത്തതും തരംതാഴ്ന്നതുമാണെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍.നരേന്ദ്ര മോദി പ്രധാനമന്ത്രി പദത്തിന്റെ വില സ്വയം കളയുകയാണ്. പൊതു തിരഞ്ഞെടുപ്പിലെ തോല്‍വിയിലുള്ള ഭയമാണ് പ്രധാനമന്ത്രിയെക്കൊണ്ട് ഇങ്ങനെ പറയിക്കുന്നത് എന്നത് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
എ ഐ സി സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ ആക്രമിക്കുന്നത് പ്രധാനമന്ത്രി ഒരു ഫാഷനായി മാറ്റിയിരിക്കുന്നു. മോദിയുടെ മനസ്സിലെ ജാതി വിവേചനം ആണ് അതില്‍ പ്രതിഫലിക്കുന്നത് എന്നത് പകല്‍ പോലെ വ്യക്തമാണ്.
പ്രധാനമന്ത്രി എല്ലാ അതിർവരമ്ബുകളും ലഘിക്കുകയാണ്. കോണ്‍ഗ്രസിനെ ആക്രമിക്കാനായി അവാസ്തമായ കാര്യങ്ങള്‍ വിളിച്ചു പറയുന്നത് അദ്ദേഹം.
പ്രധാനമന്ത്രി പറയുന്നതില്‍ സത്യത്തിന്റെ കണികയില്ല എന്നുള്ളത് ശ്രദ്ധിക്കണം. പ്രധാനമന്ത്രിയില്‍ നിന്ന് വിമർശനം ഉണ്ടാകാം. പക്ഷേ പ്രതിപക്ഷം പ്രതീക്ഷിക്കുന്നത് നിലവാരമുള്ള വിമർശനമാണ്. ദൗർഭാഗ്യവശാല്‍ അതിന് ഘടകവിരുദ്ധമായ കാര്യങ്ങളാണ് പ്രധാനമന്ത്രിയില്‍ നിന്ന് ഉണ്ടാകുന്നതെന്നും കെസി വേണുഗോപാല്‍ പറയുന്നു
ഇത് വ്യക്തമാക്കുന്നത് അദ്ദേഹത്തിന്റെ ആശയദാരിദ്ര്യമാണ്. രാഹുല്‍ ഗാന്ധിയുടെ ഇന്ത്യയിലുടനീളമുള്ള യാത്രകള്‍ മോദിയെ വിറളി പിടിപ്പിച്ചുകഴിഞ്ഞു എന്ന് വ്യക്തം.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന ഭയമാണ് പ്രധാനമന്ത്രിയെ വേട്ടയാടുന്നത്. കോണ്‍ഗ്രസ് ബി ജെ പിയെ പരാജയപ്പെടുത്തുമെന്നും ജനങ്ങള്‍ അടുത്ത തിരഞ്ഞെടുപ്പില്‍ തന്നെ ഒരു പാഠം പഠിപ്പിക്കുമെന്നും പ്രധാനമന്ത്രിക്ക് മനസ്സിലായി.
പ്രസംഗങ്ങളില്‍ കാണിച്ച ധാർഷ്ട്യവും വെറുപ്പും ഈ യാഥാർഥ്യം തിരിച്ചറിഞ്ഞുകൊണ്ടുള്ളതാണെന്നും എ ഐ സി സി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ കൂട്ടിച്ചേർത്തു.
രാജ്യസഭയില്‍ നടന്ന നന്ദി പ്രമേയ ചര്‍ച്ചയില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് ഭീകരവാദവും വിഘടനവാദവും കോണ്‍ഗ്രസ് പ്രോത്സാഹിപ്പിച്ചുവെന്ന് നരേന്ദ്ര മോദി കുറ്റപ്പെടുത്തി.ഇന്ത്യയുടെ മണ്ണ് വിദേശശക്തികള്‍ക്ക് സമ്മാനിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നും സ്വാതന്ത്ര്യത്തിന് ശേഷവും കോണ്‍ഗ്രസ് അടിമത്ത മനോഭാവം തുടര്‍ന്നു. ലോക്സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നിലവിലെ സീറ്റുകള്‍ നിലനിർത്താന്‍ സാധിക്കട്ടേയെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.