സ്വന്തം ഭാര്യയ്ക്കും മകള്‍ക്കും കുടുംബത്തിനുമായി പണമിരക്കാനല്ല വിജയൻ സാബ് ഇവിടെ വന്നത്; കേജ്‍രിവാള്‍,,

ന്യൂഡല്‍ഹി: കേന്ദ്ര അവഗണനക്കെതിരെ കേരളം ദില്ലിയില്‍ സംഘടിപ്പിച്ച പ്രതിഷേധ സമരവേദിയില്‍ പിന്തുണയുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍.

കേരള മുഖ്യമന്ത്രി ഡല്‍ഹിയിലെത്തിയത് സ്വന്തം കുടുംബത്തിന് വേണ്ടി പണം ചോദിച്ചല്ലെന്നും കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടിയാണെന്നും ഡല്‍ഹി മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

പ്രതിപക്ഷ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ഫണ്ട് നല്‍കുന്നില്ല. പണം നല്‍കിയില്ലെങ്കില്‍ സംസ്ഥാനങ്ങളുടെ വികസനപദ്ധതികള്‍ എങ്ങനെ മുന്നോട്ടുപോകും. പഞ്ചാബില്‍ ബജറ്റ് സമ്മേളനത്തിന് അനുമതി നല്‍കിയില്ല.

ഒടുവില്‍ സര്‍ക്കാരിന് സുപ്രീം കോടതിയെ സമീപിക്കേണ്ടി വന്നുവെന്നും കെജ്‌രിവാള്‍ ചൂണ്ടിക്കാണിച്ചു. ഗവര്‍ണര്‍മാരെ ഉപയോഗിച്ച്‌ അധികാരം കയ്യേറുന്നു. കേന്ദ്രസര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച്‌ രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്നുവെന്നും കേജ്‍രിവാള്‍ ആരോപിച്ചു.

പ്രതിപക്ഷ നേതാക്കളെ ആരെ വേണമെങ്കിലും ജയിലില്‍ ഇടാം. ചത്തീസ്ഗഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ദ് സോറനെ ജയില്‍ അടച്ചത് ചൂണ്ടിക്കാണിച്ച കെജ്‌രിവാള്‍ അടുത്തത് താനോ പിണറായി വിജയനോ, എം കെ സ്റ്റാലിനോ ആകാമെന്നും വ്യക്തമാക്കി.ഡല്‍ഹിയില്‍ എഎപി സര്‍ക്കാര്‍ വൈദ്യുതി സൗജന്യമായി നല്‍കി. രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈദ്യുത ചാര്‍ജ്ജ് ഉള്ളത് ഗുജറാത്തിലും മധ്യപ്രദേശിലുമാണ്. വൈദ്യുതി വിലകുറച്ച്‌ വില്‍ക്കുന്നവരെ കള്ളന്മാരാക്കുന്ന സാഹചര്യമാണ് നാട്ടിലുള്ളതെന്നും അരവിന്ദ് കേജ്‍രിവാള്‍ വ്യക്തമാക്കി.

ബിജെപി ഇതര സംസ്ഥാന സർക്കാരുകളോടുള്ള കേന്ദ്ര അവഗണനയ്ക്കെതിരെയാണ് കേരളം ഡല്‍ഹിയില്‍ സമരം സംഘടിപ്പിച്ചത്. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനം സംരക്ഷിക്കുന്നതിനുള്ള സമരമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് വ്യക്തമാക്കി. 

അവകാശ ലംഘനത്തിന് എതിരാണ് ഈ സമരം. വിവിധ മേഖലകളില്‍ കേന്ദ്രം സംസ്ഥാനത്തിന്റെ അധികാരം കവരാന്‍ ശ്രമിക്കുകയാണ്. ഇന്ത്യയുടെ ഫെഡറല്‍ ഘടകങ്ങള്‍ തകര്‍ക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത് എന്നും പിണറായി വിജയന്‍ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

മുടി വളരുന്ന അത്ഭുതരൂപം.. വിശ്വാസികളുടെ നിലയ്ക്കാത്ത പ്രവാഹം.. 𝕋ℍ𝔸ℕ𝕂𝔼𝕐 Church | തങ്കിപ്പള്ളി

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !