ന്യൂഡല്‍ഹി: കേന്ദ്ര അവഗണനക്കെതിരെ കേരളം ദില്ലിയില്‍ സംഘടിപ്പിച്ച പ്രതിഷേധ സമരവേദിയില്‍ പിന്തുണയുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്.
പ്രതിപക്ഷ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ഫണ്ട് നല്‍കുന്നില്ല. പണം നല്‍കിയില്ലെങ്കില്‍ സംസ്ഥാനങ്ങളുടെ വികസനപദ്ധതികള്‍ എങ്ങനെ മുന്നോട്ടുപോകും. പഞ്ചാബില്‍ ബജറ്റ് സമ്മേളനത്തിന് അനുമതി നല്‍കിയില്ല.
ഒടുവില്‍ സര്‍ക്കാരിന് സുപ്രീം കോടതിയെ സമീപിക്കേണ്ടി വന്നുവെന്നും കെജ്രിവാള് ചൂണ്ടിക്കാണിച്ചു. ഗവര്‍ണര്‍മാരെ ഉപയോഗിച്ച് അധികാരം കയ്യേറുന്നു. കേന്ദ്രസര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്നുവെന്നും കേജ്രിവാള് ആരോപിച്ചു.പ്രതിപക്ഷ നേതാക്കളെ ആരെ വേണമെങ്കിലും ജയിലില്‍ ഇടാം. ചത്തീസ്ഗഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ദ് സോറനെ ജയില്‍ അടച്ചത് ചൂണ്ടിക്കാണിച്ച കെജ്രിവാള് അടുത്തത് താനോ പിണറായി വിജയനോ, എം കെ സ്റ്റാലിനോ ആകാമെന്നും വ്യക്തമാക്കി.ഡല്‍ഹിയില്‍ എഎപി സര്‍ക്കാര്‍ വൈദ്യുതി സൗജന്യമായി നല്കി. രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈദ്യുത ചാര്‍ജ്ജ് ഉള്ളത് ഗുജറാത്തിലും മധ്യപ്രദേശിലുമാണ്. വൈദ്യുതി വിലകുറച്ച് വില്ക്കുന്നവരെ കള്ളന്മാരാക്കുന്ന സാഹചര്യമാണ് നാട്ടിലുള്ളതെന്നും അരവിന്ദ് കേജ്രിവാള് വ്യക്തമാക്കി.
ബിജെപി ഇതര സംസ്ഥാന സർക്കാരുകളോടുള്ള കേന്ദ്ര അവഗണനയ്ക്കെതിരെയാണ് കേരളം ഡല്‍ഹിയില്‍ സമരം സംഘടിപ്പിച്ചത്. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനം സംരക്ഷിക്കുന്നതിനുള്ള സമരമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് വ്യക്തമാക്കി.
അവകാശ ലംഘനത്തിന് എതിരാണ് ഈ സമരം. വിവിധ മേഖലകളില്‍ കേന്ദ്രം സംസ്ഥാനത്തിന്റെ അധികാരം കവരാന്‍ ശ്രമിക്കുകയാണ്. ഇന്ത്യയുടെ ഫെഡറല്‍ ഘടകങ്ങള്‍ തകര്‍ക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത് എന്നും പിണറായി വിജയന് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.