നരസിംഹ റാവുവിനും ചരണ്‍ സിങ്ങിനും എം.എസ് സ്വാമിനാഥനും ഭാരതരത്‌ന,,

ഡല്‍ഹി: അന്തരിച്ച മുൻ പ്രധാനമന്ത്രിമാരായ പി.വി.നരസിംഹ റാവു, ചൗധരി ചരണ്‍ സിങ്, ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവും പ്രമുഖ കാർഷിക ശാസ്ത്രജ്ഞനുമായ എം.എസ്.സ്വാമിനാഥൻ എന്നിവർക്ക് ഭാരത് രത്ന.പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.'.

ഇന്ത്യയുടെ സാമ്പത്തിക ഉദാരവൽക്കരണത്തിന് തുടക്കം കുറിച്ച നരസിംഹ റാവു 1991 മുതൽ 1996 വരെയാണ് പ്രധാനമന്ത്രിയായിരുന്നത്. 

തൊഴിലാളികളുടെയും കർഷകരുടെയും അവകാശങ്ങൾക്ക് വേണ്ടി പോരാടിയ സിംഗ്, 1979ൽ പ്രധാനമന്ത്രിയായി ചുരുങ്ങിയ കാലം സേവനമനുഷ്ഠിച്ചു. ഇന്ത്യയുടെ ഹരിതവിപ്ലവത്തിന്റെ ശില്പി എന്നാണ് പ്രശസ്ത ശാസ്ത്രജ്ഞനായ ഡോ. സ്വാമിനാഥൻ അറിയപ്പെടുന്നത്.മുൻ പ്രധാനമന്ത്രി നരസിംഹറാവുവിന് ഭാരതരത്ന ലഭിക്കുന്നതിൽ അഭിമാനമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു. ഒരുപാട് മേഖലകളിൽ തിളങ്ങിയ ആളാണ് നരസിംഹ റാവു.

പ്രധാനമന്ത്രിയെന്ന നിലയിലും ആന്ധ്രമുഖ്യമന്ത്രി, കേന്ദ്രമന്ത്രി, എം.പി, എം.എൽ.എ എന്ന നിലകളിലും അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെച്ചു. നരസിംഹറാവുവിന്റെ നേതൃത്വം ഇന്ത്യയിലെ സാമ്പത്തിക മുന്നേറ്റത്തിന് വലിയ ഊർജം പകർന്നുവെന്നും മോദി വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !