ന്യൂഡല്‍ഹി: അയോദ്ധ്യ പ്രാണപ്രതിഷ്ഠാ ചടങ്ങിനെ അധിക്ഷേപിച്ച കോണ്‍ഗ്രസ് നേതാവ് മണിശങ്കർ അയ്യർക്കും മകള്‍ സൂര്യ അയ്യർക്കും ഡല്‍ഹിയിലെ ജംഗ്പുരയിലെ വീട് ഒഴിയാൻ നോട്ടീസ് നല്‍കി റസിഡൻസ് വെല്‍ഫെയർ അസോസിയേഷൻ.
അയോദ്ധ്യ രാമക്ഷേത്രത്തെയും പ്രാണപ്രതിഷ്ഠയേയും അധിക്ഷേപിക്കുന്ന തരത്തില്‍ സമൂഹമാദ്ധ്യമത്തിലൂടെ മണിശങ്കർ അയ്യറും മകളും പോസ്റ്റുകള്‍ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ വലിയ പ്രതിഷേധമാണ് ഇരുവർക്കുമെതിരെ ഉയർന്നത്.
പ്രദേശത്തെ സമാധാനം തകർക്കുന്നതോ താമസക്കാരുടെ മതവികാരം വ്രണപ്പെടുത്തുന്നതോവായ ഒരു താമസക്കാരനെ ഉള്‍ക്കൊള്ളാനോ അംഗീകരിക്കാൻ സാധിക്കില്ല. പ്രതിഷേധമായാണ് ഇതെല്ലാം ചെയ്യുന്നതെന്നാണ് കരുതുന്നതെങ്കില്‍ അത്തരം വിദ്വേഷങ്ങള്‍ക്കെതിരെ കണ്ണടയ്‌ക്കാൻ കഴിയുന്ന മറ്റൊരു കോളനിയിലേക്ക് മാറി താമസിക്കാൻ ആവശ്യപ്പെടുന്നു.
സൂര്യ അയ്യർ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പങ്കുവച്ച വാക്കുകള്‍ വിദ്യാസമ്ബന്നനായ ഒരു വ്യക്തിക്ക് ചേരുന്നതല്ല. 500 വർഷത്തെ കാത്തിരിപ്പിന് ശേഷം സുപ്രീം കോടതി വിധിക്ക് പിന്നാലെയാണ് രാമക്ഷേത്രം നിർമ്മിക്കുന്നതെന്ന് മനസ്സിലാക്കണം. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മറവില്‍ എന്തും പറയാം എന്ന് ധരിക്കരുത്. - അയ്യർക്കും മകള്‍ക്കും ലഭിച്ച നോട്ടീസില്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.