ന്യൂഡല്‍ഹി: കേന്ദ്ര അവഗണനയ്ക്ക് എതിരായ കേരളത്തിന്റെ ഡല്‍ഹി പ്രതിഷേധം ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്.10.45 ഓടെയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കേരളഹൗസില്‍ നിന്ന് മാർച്ചായി പ്രതിഷേധം ആരംഭിച്ചത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, എൻ.സി.പി അധ്യക്ഷൻ ശരത് പവാർ, ഡിഎംകെ നേതാക്കള്‍ അടക്കം സമരത്തിന് പിന്തുണയുമായി ജന്തൻ മന്ദറിലെത്തുന്നുണ്ട്.
പ്രതിഷേധത്തെ ബി.ജെ.പിക്കെതിരായ രാഷ്ട്രീയ മുന്നേറ്റമാക്കാനാണ് ഇടതുപക്ഷത്തിന്‍റെ നീക്കം. സംസ്ഥാനത്തിന് അർഹതപ്പെട്ട നികുതിയും പദ്ധതികളും നേടിയെടുക്കുക എന്ന ലക്ഷ്യമിട്ടാണ് നിയമവഴിക്ക് പുറമേ തെരുവിലും സമരത്തിന് ഇറങ്ങിയത്.ബി.ജെ.പി ഇതര സംസ്ഥാനങ്ങളോട് കേന്ദ്രം കാണിക്കുന്നത് കടുത്ത അവഗണനയാണെന്ന് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു.
.സംസ്ഥാനത്തിന്റെ വികസന പ്രവർത്തനത്തെ തളർത്താൻ കേന്ദ്ര ശ്രമമെന്ന് എല്‍.ഡി.എഫ് കണ്‍വീനർ ഇ.പി ജയരാജൻ പറഞ്ഞു.. 'കേരളത്തിലെ കോണ്‍ഗ്രസുകാർ കർണാടകയെ കണ്ടുപഠിക്കണം.വികസനം മുരടിപ്പിക്കാൻ ശ്രമിക്കുന്ന കോണ്‍ഗ്രസ് ഒറ്റപ്പെടും' ..ഇ.പി ജയരാജൻ പറഞ്ഞു. കേന്ദ്രസർക്കാറിന്റേത് രാഷ്ട്രീയ പകപോക്കലെന്നും ബി.ജെ.പിക്ക് കനത്ത തിരിച്ചടി ഉണ്ടാകുമെന്നും ഇ.പി ജയരാജൻ പറഞ്ഞു. സംസ്ഥാനത്തിന്റെ നിലനില്‍പ്പിനു വേണ്ടിയുള്ള സമരമാണ് ഡല്‍ഹിയിലേതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പ്രതികരിച്ചു. രാജ്യത്തിന്റെ ഫെഡറലിസവും ഭരണഘടനയും തകർക്കുന്ന നിലപാടാണ് കേന്ദ്രസർക്കാറിന്‍റേതെന്നും അദ്ദേഹം പറഞ്ഞു. കർണാടക സർക്കാർ ,കേന്ദ്ര വിരുദ്ധ സമരം നടത്തിയതിനു പിന്നാലെയാണ് പ്രത്യക്ഷ സമരവുമായി കേരളം തെരുവിലിറങ്ങുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.