ഭാരത് രാഷ്ട്ര സമിതിയുടെ യുവ എംഎൽഎ വാഹനാപകടത്തിൽ മരണപെട്ടു ' സംഭവം ഇന്ന് പുലർച്ചെ

ഹൈദരാബാദ്; തെലങ്കാനയിലെ ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) എംഎൽഎ ലാസ്യ നന്ദിത (37) വാഹനാപകടത്തിൽ മരിച്ചു. ലാസ്യ സഞ്ചരിച്ചിരുന്ന വാഹനം ഇന്നു പുലർച്ചെ ഹൈദരാബാദിൽ വച്ച് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ചുകയറുകയായിരുന്നു.


ഗുരുതരമായി പരുക്കേറ്റ ലാസ്യയയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരുക്കേറ്റ ഡ്രൈവർ ആശുപത്രിയിൽ ചികിത്സയിലാണ്. നവംബറിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആദ്യമായാണ് ലാസ്യ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടത്. 

രാഷ്ട്രീയ രംഗത്തെ പ്രമുഖ വനിതാ സാന്നിധ്യമായ ലാസ്യ നന്ദിത, 2016 മുതൽ കാവടിഗുഡ കോർപറേഷനിൽ കൗൺസിലറായിരുന്നു. 1986ൽ ഹൈദരാബാദിൽ ജനിച്ച ലാസ്യ നന്ദിത, 2014ലാണ് രാഷ്ട്രീയത്തിലേക്ക് ചുവടുവച്ചത്. 

2023ലെ തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ സെക്കന്ദരാബാദ് കന്റോൺമെന്റ് മണ്ഡ‍ലത്തിൽനിന്നാണ് എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടത്.

എംഎൽഎയായിരുന്നു പിതാവിന്റെ മരണത്തെ തുടർന്നാണ് മണ്ഡലത്തിൽ ലാസ്യയെ മത്സരിപ്പിക്കാൻ ബിആർഎസ് തീരുമാനിച്ചത്. ലാസ്യ നന്ദിതയുടെ അപ്രതീക്ഷിത വിയോഗത്തിൽ വിവിധ നേതാക്കൾ അനുശോചനം അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !