എറണാകുളം;ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ മകം തൊഴല്‍ ഇന്ന്. പുലര്‍ച്ചെ ഓണക്കുറ്റിച്ചിറയില്‍ ആറാട്ടും ഇറക്കിപ്പൂജയും നടത്തിയതോടെ മകം ചടങ്ങുകള്‍ക്ക് തുടക്കമായി.
ശേഷം ആറാട്ടുകടവില്‍ പറകള്‍ സ്വീകരിച്ചശേഷം ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നു.
തുടര്‍ന്ന് ഏഴ് ആനകള്‍ അണിനിരക്കുന്ന മകം എഴുന്നള്ളിപ്പ്. ചോറ്റാനിക്കര മുരളീധരമാരാരുടെ പ്രമാണത്തില്‍ പാണ്ടിമേളം നടക്കും.ഉച്ചയ്ക്ക് രണ്ട് മണിക്കാണ് മകം ദര്‍ശനത്തിനായി നട തുറക്കുക. ഉച്ചയ്ക്ക് ഒന്ന് മുതല്‍ മൂന്നുവരെ സ്പെഷ്യല്‍ നാദസ്വരം ഉണ്ടാകും.
രാത്രി 10.30 വരെ ഭക്തര്‍ക്ക് മകം തൊഴാന്‍ സമയം ക്രമീകരിച്ചിട്ടുണ്ട്. രാത്രി 11ന് മങ്ങാട്ട് മനയിലേക്ക് പുറപ്പാട്ട് ഇറക്കി പൂജയ്ക്ക് ശേഷം തിരികെ ക്ഷേത്രത്തിലേക്ക്. തുടര്‍ന്ന് മകം വിളക്കിനെഴുന്നളളിപ്പ്. സ്ത്രീകളെ പടിഞ്ഞാറെ നടയിലൂടെയും പുരുഷന്മാരെയും കുടുംബമായെത്തുന്നവരെയും വടക്കേ പൂരപ്പറമ്പിലൂടെയും ബാരിക്കേഡ് വഴിയാണ് ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കുന്നത്.ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിലെ ഏറ്റവും പ്രധാന ദിവസമാണ് കുംഭത്തിലെ മകം. സ്ത്രീകളാണ് ഏറ്റവും കുടുതലായി മകം തൊഴാന്‍ എത്തുന്നത്. ഒന്നര ലക്ഷത്തിലധികം ഭക്തര്‍ ഇത്തവണ മകം ദര്‍ശിക്കാനെത്തുമെന്നാണ് വിലയിരുത്തല്‍.
ക്ഷേത്രത്തിലെത്തുന്നവര്‍ക്കായി വിപുലമായ സൗകര്യങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്.ഉത്സവത്തോട് അനുബന്ധിച്ച് 25നാണ് പൂരം. 26ന് ഉത്രം ആറാട്ടും നടക്കും. 27ന് രാത്രി കീഴ്ക്കാവില്‍ നടക്കുന്ന അത്തം വലിയ ഗുരുതിയോടെ ഉത്സവത്തിന് കൊടിയിറങ്ങും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.