ന്യൂഡൽഹി; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ നടത്തിയ പരാമർശത്തിന്റെ പേരിലുള്ള മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിക്ക് ജാമ്യം. ഉത്തർപ്രദേശിലെ സുൽത്താൻപുർ കോടതിയാണ് ജാമ്യം അനുവദിച്ചത്.
രാഹുൽ ഗാന്ധി ഇന്നു രാവിലെ കോടതിയിൽ ഹാജരായിരുന്നു. ഇന്നു ഉച്ചവരെ ഭാരത് ജോഡോ ന്യായ് യാത്ര നിർത്തിവച്ചാണ് രാഹുൽ കോടതിയിലെത്തിയത്. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് 2018ൽ ബെംഗളൂരുവിൽ നടത്തിയ പരാമർശത്തിന്റെ പേരിൽ ബിജെപി നേതാവ് വിജയ് മിശ്രയാണു കോടതിയെ സമീപിച്ചത്.
‘‘സത്യസന്ധവും സംശുദ്ധവുമായ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നതായി ബിജെപി അവകാശപ്പെടുന്നുണ്ടെങ്കിലും കൊലപാതക കേസിൽ പ്രതിയായ ഒരു പാർട്ടി അധ്യക്ഷൻ അവർക്കുണ്ട്’’ എന്നായിരുന്നു രാഹുലിന്റെ വാക്കുകൾ.
അമിത് ഷാ ബിജെപി ദേശീയ അധ്യക്ഷനായിരിക്കെയായിരുന്നു രാഹുലിന്റെ പരാമർശം.
2005ലെ വ്യാജ ഏറ്റുമുട്ടൽ കേസിൽ മുംബൈയിലെ പ്രത്യേക സിബിഐ കോടതി അമിത ഷായെ കുറ്റവിമുക്തനാക്കിയിട്ട് നാല് വർഷത്തിനുശേഷമായിരുന്നു രാഹുലിന്റെ പരാമർശം. ഇതോടെയാണ് വിജയ് മിശ്ര കോടതിയെ സമീപിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.