എറണാകുളം;ക്രൈസ്തവ ജനസംഖ്യ അപകടകരമായ രീതിയിൽ കുറയുന്നു.ക്രൈസ്തവിവാഹങ്ങൾ കുറയുന്നു. ക്രൈസ്തവർ രാഷ്ട്രീയത്തിൽ നിന്നും മാറ്റപ്പെടുന്നു.
ഭരണഘടനപദവികളിൽ നിന്നും തുടച്ചു നീക്കപ്പെടുന്നു.സിവിൽ സർവീസിൽ നിന്നും പിന്തള്ളപ്പെടുന്നു. യുവജനങ്ങൾ നാടുവിടുന്നു.സമുദായങ്ങൾക്കും റീത്തുകൾക്കും അതീതമായി ക്രൈസ്തവ വിഭാഗങ്ങൾ അടിയന്തരമായി ഒന്നിച്ചില്ലെങ്കിൽ അടുത്ത നാളുകളിൽ തന്നെ വംശനാശത്തിലേക്കുള്ള പതനം ആസന്നമാകും
ഏറ്റവും അപകടകരമായ രീതിയിൽ ക്രൈസ്തവ യുവാക്കളുടെ എണ്ണം കുറയുന്ന കേരള സംസ്ഥാനത്ത് അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ആളുകളുടെ കുടിയേറ്റം കൂടുന്നത് ആശങ്ക ജനിപ്പിക്കുന്നു.
ജനസംഖ്യയിൽ വരുന്ന മാറ്റങ്ങൾ വിദ്യാഭ്യാസം മുതൽ മത സാമൂഹിക മേഖലകളിൽ പ്രതിഫലിക്കുന്നുണ്ട്.വിദേശ കുടിയേറ്റ ചരിത്രമുള്ള കോട്ടയം ,പത്തനംതിട്ട ജില്ലയിലാണ് ആദ്യ മാറ്റങ്ങൾ പ്രകടമാകുന്നത്.ഒരുകുഞ്ഞ് മാത്രമുള്ള കുടുംബങ്ങളും, കുട്ടികൾ വേണ്ട എന്നു കരുതുന്നവരുടെ എണ്ണവും ക്രൈസ്തവരിൽ വർദ്ധിക്കുന്നതാണ് ഒരു പ്രധാന കാരണം.മുഖ്യധാരയിൽ നിന്ന് തന്നെ ക്രൈസ്തവർ ഒഴിവാക്കപ്പെടുകയാണ്.
മധ്യ തിരുവിതാംകൂർ ക്രൈസ്തവ സഭകൾ നേരിടുന്നത് സമാനതകളില്ലാത്ത വെല്ലുവിളികളാണ്.മുതിർന്നവരുടെ എണ്ണം കൂടുന്നു.യുവജനങ്ങൾ എല്ലാവരും നാട് വിടുന്നു.അടഞ്ഞ് കിടക്കുന്ന വീടുകളുടെ എണ്ണവും കൂടുന്നു.ഒരു നാടിന്റെ ടോട്ടൽ ഫെർട്ടലിറ്റി നിരക്ക് 2.1 ആണെങ്കിൽ മാത്രമെ ജനസംഖ്യ അതേ നിലയിൽ തുടരുകയുള്ളൂ.കേരളത്തിന്റെ ടോട്ടൽ ഫെർട്ടിലിറ്റി നിരക്ക് 1.8 ആണ്.1992-93 ൽ നടത്തിയ ആദ്യ സർവേയിൽ ഇത് 2.0 ആയിരുന്നു. കേരളത്തിലെ കുടുംബങ്ങളിൽ ശരാശരി രണ്ടു കുട്ടികൾ ഇല്ലെന്നാണ് ഇതിനർത്ഥം.
2021ൽ കേരളത്തിലെ വയോജങ്ങളുടെ എണ്ണം 15.63 ശതമാനമാണ്. 2026 ആകുമ്പോഴേക്ക് കേരളത്തിൽ 20 ശതമാനം പേർ 60 വയസ് കഴിഞ്ഞവരായിരിക്കും എന്ന് പറയാം.കേരളത്തിലെ ഹിന്ദു- ക്രിസ്ത്യൻ വീടുകളിൽ ഏറിവന്നാൽ ഒരു കുട്ടിയാണുള്ളത്.
അതിലൂടെ കേരളത്തിലെ ജനസംഖ്യ നേർപകുതിയായി.ഇന്ന് ഹിന്ദു-ക്രിസ്ത്യൻ സമൂഹത്തിലെ പുതുതലമുറ കല്യാണം കഴിക്കാൻ പോലും തയ്യാറാവാത്ത ഒരു അവസ്ഥയുണ്ട്.കല്യാണമെന്ന വ്യവസ്ഥയെ തന്നെ എതിർക്കുന്ന പ്രവണത ഹിന്ദു -ക്രിസ്ത്യൻ വീടുകളിൽ വളർന്നുവരുന്നുണ്ട്.ലിവിങ്ങ് ടുഗദർ പോരേ?... എന്നാണ് പുതിയ തലമുറ ചോദിക്കുന്നത്?
1941-ൽ ഏകദേശം 1,14,000 ആയിരുന്ന ഇന്ത്യയിലെ പാഴ്സി ജനസംഖ്യ 57,264 ആയി കുറഞ്ഞു.കുടിയേറ്റങ്ങളും,കുട്ടികളില്ലാത്തതും,വിവാഹം കഴിക്കാൻ വൈമുഖ്യം കാണിക്കുന്നതുമാണ് പാഴ്സി ജനസംഖ്യ ഇല്ലാതായിക്കൊണ്ടിരിക്കുന്നത്.
കേന്ദ്രഗവണ്മെന്റിന്റെ ജിയോ പാഴ്സി എന്ന പദ്ധതി മൂലം മാറ്റങ്ങൾ വരുന്നുണ്ട്.ഇതു പോലെയുള്ള അവസ്ഥയിലേക്കാണ് ക്രൈസ്തവരും ചലിച്ചു കൊണ്ടിരിക്കുന്നത് എന്ന അവബോധം ക്രൈസ്തവർക്കിടയിൽ ഉണ്ടാകണം.ചൈന എല്ലാകാര്യത്തിലും നമ്മളേക്കാൾ മുന്നിലാണ്. പക്ഷെ അറുപത് കഴിഞ്ഞവരാണ് അവരുടെ സമൂഹത്തിൽ ഭൂരിഭാഗവും.സമൂഹത്തെ നാളെ മുന്നോട്ട് നയിക്കാൻ ചെറുപ്പക്കാരില്ലാത്ത അവസ്ഥയാണവർക്കുള്ളത്.
സാങ്കേതിക മികവിൽ ലോകത്തെ ഞെട്ടിച്ച ജപ്പാനിലും വൃദ്ധൻമാരാണ് കൂടുതലുള്ളത്. ചെറിയ ഒരു ശതമാനം മാത്രമെ ചെറുപ്പക്കാരുള്ളു.ഈ അവസ്ഥ ഇവിടെ കേരളത്തിൽ ഉണ്ടാകാൻ പാടുണ്ടോയെന്ന് നാം ചിന്തിക്കണം.
കേരളത്തിൽ ക്രൈസ്തവ സാമുദായിക ജനസംഖ്യ കണക്കെടുപ്പ് നടപ്പാക്കണം.കേരളത്തിൽ ക്രൈസ്തവർക്ക് പല കാരണങ്ങളും കൊണ്ടും സാമൂഹിക നീതി നിഷേധിക്കപ്പെടുന്നുണ്ട്.ക്രൈസ്തവ ജനസംഖ്യ കേരളത്തിൽ കുറയുന്നതിന്റെ പ്രധാന കാരണം ഒരു കുട്ടി മാത്രമുള്ള സാമൂഹിക പരിഷ്കാരങ്ങളുടെ പ്രചാരണത്തിൽ പെട്ടുപോയതു കൊണ്ടാണ്.
ക്രൈസ്തവർക്ക് ലഭിച്ച നിലവാരം കൂടിയ വിദ്യാഭ്യാസം, പക്ഷെ ജനസംഖ്യയിൽ ആ നിലവാരം കാണിച്ചില്ല .സംസ്ഥാനത്തെ മറ്റ് ന്യൂനപക്ഷ സമുദായങ്ങളെ അപേക്ഷിച്ച് മതിയായ സർക്കാർ സംരക്ഷണത്തിൻ്റെ അഭാവം ക്രൈസ്തവർ നേരിടുന്നു.ക്രൈസ്തവ ക്ഷേമത്തിനുള്ള ജെ.ബി.കോശി കമ്മീഷൻ റിപ്പോർട്ട് പോലും കേരള സർക്കാർ സർക്കാർ നടപ്പിലാക്കിയില്ല.
ജനാധിപത്യത്തില്‍ ജനങ്ങളുടെ ബലമാണ് പ്രധാനം.മാറിക്കൊണ്ടിരിക്കുന്ന ഒരു ലോകത്തില്‍ കാലത്തിനൊത്ത് ചിന്തിക്കാന്‍ കഴിവുളളവരെ വളർത്താൻ ക്രൈസ്തവ നേതൃത്വങ്ങൾക്ക് കഴിയണം. കേരളത്തിലെ ക്രൈസ്തവ സഭകൾ ഒരു കാലത്ത് അവയുടെ രാഷ്ട്രീയ,സാമൂഹ്യ സ്വാധീനത്തിന്റെ സുവർണ കാലത്തിലെത്തുകയും ഇപ്പോൾ അവിടെനിന്നും സാവകാശം താഴേക്കിറങ്ങുകയുമാണ്.
ഇന്ന് പല വിഭാഗങ്ങളായി ചിതറിക്കപ്പെട്ടു കഴിഞ്ഞു.പൊതുകാര്യങ്ങളിൽ പോലും അടുക്കാൻ കഴിയാത്ത വിധത്തിൽ കഴിയുന്ന വിവിധ ക്രൈസ്തവ വിഭാഗങ്ങൾക്ക് ഒന്നിക്കാൻ ഇനിയും സമയം ഉണ്ട് .അതിനു കഴിഞ്ഞാൽ കേരളത്തിലെ രാഷ്ട്രീയ-സാമൂഹ്യ-ആത്മീയ രംഗത്ത് വലിയ ശക്തിയായി മാറാൻ കഴിയും.
(സീറോ മലബാർ സഭയുടെ അൽമായ ഫോറം സെക്രട്ടറിയാണ് ലേഖകൻ)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.