അയർലണ്ട്;കോ ക്ലെയറിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമായി തുടരുന്നതായി ആശുപപത്രി വൃത്തങ്ങൾ.
ഇന്നലെ വൈകുന്നേരം 6.30 ഓടെ കോ ക്ലെയറിൽ നടന്ന അപകടത്തിൽ അഞ്ചു പേർക്ക് പരിക്കേറ്റതായും വാഹനങ്ങൾ പൂർണ്ണമായി തകർന്നതായും എനിസ്റ്റിമോൺ സ്റ്റേഷനിൽ നിന്നുള്ള ക്ലെയർ കൗണ്ടി ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പറഞ്ഞു.മിൽടൗൺ മൽബേയിൽ നിന്ന് N67 സ്പാനിഷ് പോയിൻ്റ് റോഡിന് സമീപത്താണ് അപകടം സംഭവിച്ചത്.അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് വാഹനത്തിനുള്ളിൽ കുടുങ്ങി പോയ യാത്രക്കാരെ ഗാർഡ ഉദ്യോഗസ്ഥരും ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥരും ചേർന്ന് വാഹനങ്ങൾ വെട്ടിപ്പൊളിച്ചാണ് ആശുപത്രിയിൽ എത്തിച്ചത്.അയർലണ്ടിൽ ഇന്നലെയുണ്ടായ അപകടത്തിൽ പരിക്കേറ്റ യാത്രക്കാരുടെ നില അതീവ ഗുരുതരമെന്ന് ആശുപത്രി വൃത്തങ്ങൾ
0
തിങ്കളാഴ്ച, ഫെബ്രുവരി 19, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.