ലണ്ടൻ; മലയാളികൾ ഉൾപ്പെടെ നൂറുകണക്കിന് വിദേശ ദന്തഡോക്ടർമാർക്ക് യുകെയിൽ ജോലി ലഭിക്കാൻ വൻ അവസരം. മുമ്പ് ദന്തഡോക്ടർമാർക്ക് യുകെയിൽ പ്രാക്ടീസ് ചെയ്യുന്നതിന് ഒരു യോഗ്യതാ പരീക്ഷ പാസാകണമായിരുന്നു.
എന്നാല്‍ യോഗ്യത പരീക്ഷയ്ക്ക് പകരം ഡോക്ടർമാരുടെ വിദ്യാഭ്യാസവും വൈദഗ്ദ്യവും പരിശോധിക്കാനായി രാജ്യത്തെ വിവിധയിടങ്ങളില്‍ ജോലി ചെയ്യാനുള്ള അനുമതി നല്‍കാനുള്ള തീരുമാനമാണ് സർക്കാർ ഇപ്പോള്‍ പരിശോധിക്കുന്നത്.രാജ്യത്തുടനീളമുള്ള എൻഎച്ച്എസ് ആശുപത്രികളിലും മറ്റ് ആരോഗ്യ കേന്ദ്രങ്ങളിലും ദന്തഡോക്ടർമാരുടെ വലിയ ക്ഷാമം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് യുകെയുടെ പുതിയ നീക്കം.എൻഎച്ച്എസിൽ ദന്തഡോക്ടർമാരുടെ കുറവ് രാജ്യത്ത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.പല രോഗികൾക്കും ശരിയായ ചികിത്സ ലഭിക്കാത്ത സാഹചര്യവുമുണ്ടായി.തുടർന്ന് ദന്തഡോക്ടർമാരുടെ യൂണിയൻ സർക്കാരിനെതിരെ രംഗത്തെത്തിയിരുന്നു.
യഥാർത്ഥ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാൻ സർക്കാർ തയ്യാറാവുന്നില്ലെന്നായിരുന്നു യൂണിയനുകളുടെ ആക്ഷേപം.ഈ മാസം ആദ്യം സർക്കാർ ഇംഗ്ലണ്ടിനായി 200 ബില്ല്യണ്‍ പൗണ്ടിന്റെ എൻ എച്ച് എസ് ഡെന്റല്‍ റിക്കവറി പ്ലാൻ അവതരിപ്പിച്ചിരുന്നു.
പുതിയ തീരുമാന പ്രകാരം യോഗ്യത പരീക്ഷകള്‍ വേണ്ടി വരില്ല. അല്ലാതെ തന്നെ ഡോക്ടർമാരെ നിയമിക്കാനുള്ള അധികാരം ജനറല്‍ ഡെൻ്റല്‍ കൗണ്‍സില്‍ (ജിഡിസി)ന് ലഭിക്കും.ഉയർന്ന ശമ്ബളം, പ്രത്യേക ബോണസ്, ദന്തഡോക്ടർമാർക്കപള്ള ഇൻസെന്റീവ് എന്നിവ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ പദ്ധതിയില്‍ ലഭിക്കും.പദ്ധതി നടപ്പാകുന്നതോടെ നിലവിലെ ക്ഷാമം മറികടക്കാനാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. രോഗികളുടെ സുരക്ഷയും പരിചരണത്തിൻ്റെ ഗുണനിലവാരവും ഉറപ്പാക്കുമെന്നും ഉദ്യോഗസ്ഥർ അവകാശപ്പെടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.