ലക്ഷദ്വീപ് ;ജല ഗതാഗത മേഖലയിൽ ലക്ഷദ്വീപിലെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ബഹുമാനപ്പെട്ട കേന്ദ്ര ജലഗതാഗത സഹമന്ത്രി ശ്രീ.ശാന്ത്നു ഠാക്കൂറുമായി ചർച്ച നടത്തി.
അറ്റകുറ്റപ്പണികളുടെ ഭാഗമായി നിലവിൽ കൊച്ചിൻ ഷിപ്പിയാർഡിലുള്ള നാല് പാസഞ്ചർ ഷിപ്പുകളും യുദ്ധകാല അടിസ്ഥാനത്തിൽ യാത്ര സജ്ജമാക്കണമെന്നും, വൻകരയിൽ കുടുങ്ങിക്കിടക്കുന്നവരെ അടിയന്തരമായി നാട്ടിലെത്തിക്കാൻ ആവശ്യമായ സജ്ജീകരങ്ങൾ ഒരുക്കണമെന്ന് ബി ജെ പി നേതൃത്വം ആവശ്യപ്പെട്ടു.ഏതാനും കുറയെ വർഷങ്ങളായി ലക്ഷദ്വീപിലെ കപ്പൽ ജീവനക്കാർ നേരിട്ടുവരുന്ന ശമ്പള വർദ്ധനവ് തുടങ്ങിയ നിരവധി പ്രശ്നങ്ങൾ കൂടി ജലഗതാഗത മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും അതിനാവശ്യമായ പരിഹാരനടപടികൾ ഉടൻ തന്നെ കൈകൊള്ളണമെന്നുമുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നിവേദനം സമർപ്പിച്ചു.ഈ വിഷയങ്ങൾ വളരെ ഗൗരവത്തോടെ ബഹുമാനപ്പെട്ട ജലഗതാഗത മന്ത്രി പരിഗണിക്കുകയും അടിയന്തര പരിഹാര നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം ബിജെപി നേതൃത്വത്തിന് ഉറപ്പു നൽകി. ലക്ഷദ്വീപ് ബിജെപി ദേശീയ കൗൺസിൽ അംഗം ശ്രീ. ഡോ. കോയമ്മകോയ മാപ്പിളാട്ട്,ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. സിറാജ് കോയ, യുവ മോർച്ചാ സംസ്ഥാന പ്രസിഡന്റ് ശ്രീ. മഹദാ ഹുസൈൻ, ബിജെപി കിൽത്താൻ ഡിസ്ട്രിക്ട് പ്രസിഡന്റ് ശ്രീ. എസ് എം നൂറുള്ള എന്നിവരാണ് മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.