ആലപ്പുഴ ;ചേർത്തലയിൽ ഭർത്താവ് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു. പട്ടണക്കാട് വലിയവീട്ടിൽ ആരതി (32) ആണ് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
തിങ്കളാഴ്ച രാവിലെ ചേർത്തല താലൂക്ക് ആശുപത്രിക്കു സമീപത്തു വച്ചാണ് ആരതിയെ ഭർത്താവ് ശ്യാം ജി.ചന്ദ്രന്‍ (36) സ്കൂട്ടർ തടഞ്ഞുനിർത്തി നടുറോഡിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്.ആദ്യം ചേർത്തല താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. പൊള്ളലേറ്റ ഭർത്താവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ഇരുവരും അകന്നു കഴിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ചേർത്തല താലൂക്ക് ആശുപത്രിക്കു സമീപത്തെ സ്വകാര്യ പണമിടപാടു സ്ഥാപനത്തിലെ ജീവനക്കാരിയാണ് ആരതി. ഇന്നു രാവിലെ സെന്റ് മേരീസ് പാലത്തിനു സമീപത്തുനിന്നും ഇടറോഡിലൂടെ സ്കൂട്ടറിൽ സ്ഥാപനത്തിലേക്കു വരുമ്പോഴാണ് അക്രമമുണ്ടായത്.ഇടറോഡില്‍ കാത്തിരുന്ന ശ്യാം, സ്കൂട്ടർ തടഞ്ഞ് ആരതിയെ വലിച്ചിറക്കി കയ്യിൽ കരുതിയിരുന്ന പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.
തീ പടര്‍ന്നതോടെ ആരതി പ്രാണരക്ഷാർഥം 100 മീറ്ററോളം അകലേക്കുവരെ ഓടി. സമീപവാസികള്‍ വെള്ളമൊഴിച്ചാണ് തീയണച്ചത്. ഉടന്‍തന്നെ പൊലീസെത്തി നാട്ടുകാരുടെ സഹായത്തോടെ ആംബുലന്‍സില്‍ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
കഴിഞ്ഞ ഡിസംബറില്‍ ആരതി കോടതിയില്‍ ഗാര്‍ഹിക പീഡനത്തിനു നല്‍കിയ ഹർജിയില്‍ സംരക്ഷണത്തിനുള്ള ഉത്തരവ് ലഭിച്ചിരുന്നു.ഇതിനുശേഷവും ശ്യാം നിരന്തരം ഫോണിലൂടെയും അല്ലാതെയും ഭീഷണി മുഴക്കുന്നതായി ആരതി പട്ടണക്കാട് പൊലീസില്‍ പരാതി നല്‍കി.ഇതില്‍ ആദ്യം പൊലീസ് ഇയാളെ താക്കീതു ചെയ്തു വിട്ടയച്ചു. ഭീഷണി തുടര്‍ന്നതോടെ വീണ്ടും ജീവനു ഭീഷണിയുണ്ടെന്നു കാട്ടി നല്‍കിയ പരാതിയില്‍ പൊലീസ് അറസ്റ്റു ചെയ്തു കോടതിയില്‍ ഹാജരാക്കിയിരുന്നു.കഴിഞ്ഞ മാസമാണ് ജാമ്യം ലഭിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.