കണ്ണൂർ; മട്ടന്നൂരിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനവ്യൂഹത്തിനു നേരെ കരിങ്കൊടിയുമായി എസ്എഫ്ഐ. വാഹനത്തിൽനിന്നു പുറത്തിറങ്ങിയ ഗവർണർ പ്രതിഷേധത്തെ ചോദ്യം ചെയ്തു.
തന്റെ അടുത്തേക്ക് വരാന്‍ ആക്രോശിച്ച ഗവർണർ എസ്എഫ്ഐ പ്രവർത്തകരെ വെല്ലുവിളിച്ചു. ഗോ ബാക്ക് മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് പ്രവർത്തകർ ഗവർണർക്കെതിരെ പ്രതിഷേധിച്ചത്.
ഗവര്‍ണറോട് വാഹനത്തില്‍ കയറാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം തയാറായില്ല. തന്റെ വാഹനത്തിന് നേരെ ആരെങ്കിലുമെത്തിയാൽ താൻ റോഡിലിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
പ്രദേശത്ത് സംഘർഷാവസ്ഥ ആയതോടെ കരിങ്കൊടി കാണിച്ച പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വയനാട്ടിൽ വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ വീടുകൾ സന്ദർശിച്ച ശേഷം മടങ്ങവെയായിരുന്നു ഗവർണർക്കെതിരെ എസ്എഫ്ഐയുടെ പ്രതിഷേധം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.