പാലാ: ട്വന്റി20 പാർട്ടി പാലാ നിയോജകമണ്ഡലം പ്രതിനിധി സമ്മേളനം ഫെബ്രുവരി 11 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3:30 ന് പാലാ കോഓപ്പറേറ്റീവ് എംപ്ലോയീസ് അസോസിയേഷൻ ഓഡിറ്റോറിയത്തിൽ നടന്നു.
പാലാ മുനിസിപ്പാലിറ്റിയിൽ നിന്നും വിവിധ പഞ്ചായത്തുകളിൽ നിന്നുമായി 100-ലധികം പ്രതിനിധികൾ പങ്കെടുത്തു.കോട്ടയം ജില്ലാ കോർഡിനേറ്റർ സജി തോമസ് അധ്യക്ഷത വഹിച്ചു. എറണാകുളം ജില്ലാ കോർഡിനേറ്റർ സന്തോഷ് വർഗീസ് മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് മെമ്പർ ജോർജ് ജോസഫ് പകലോമറ്റം, ഡോ. ആൽബർട്ട് എബ്രഹാം,പ്രൊഫ. റോയി ജോർജ് അരയത്തിനാൽ, മുൻ പോലീസ് സൂപ്രണ്ട് ആന്റണി തോമസ്, എന്നിവർ പ്രസംഗിച്ചു.അടുത്ത മൂന്ന് മാസത്തിനുള്ളിൽ പാലാ മുനിസിപ്പാലിറ്റിയിലെയും മറ്റ് 12 പഞ്ചായത്തുകളിലെയും എല്ലാ വാർഡുകളിലും കമ്മിറ്റി രൂപീകരിച്ച് ട്വന്റി20 പാർട്ടിയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുമെന്ന് കോട്ടയം ജില്ലാ കോർഡിനേറ്റർ സജി തോമസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.