അതിദാരുണം, മദ്യപിക്കാന്‍ പണം നല്‍കിയില്ല; മകന്റെ അടിയേറ്റ് നടി കാസമ്മാള്‍ മരിച്ചു.,

 ചെന്നൈ: 'കടൈസി വ്യവസായി' എന്ന തമിഴ് ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്ത കാസമ്മാള്‍ (71) മകന്റെ മർദനമേറ്റ് മരിച്ചു. മദ്യപിക്കാൻ പണം നല്‍കാത്തതിനെ തുടർന്ന് കാസമ്മാളെ മകൻ തടികഷ്ണം കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. കാസമ്മാള്‍ സംഭവ സ്ഥലത്തുവച്ച്‌ മരിച്ചു. മകൻ നമകോടിയെ (52) പൊലീസ് അറസ്റ്റ് ചെയ്തു.മധുര ജില്ലയില്‍ ഉസിലാമ്പട്ടിക്കടുത്ത് അണയൂരിലാണ് സംഭവം. ഇന്ത്യൻ ശിക്ഷ നിയമം സെക്ഷൻ 302 പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇയാള്‍ കാസമ്മാളിനെ മർദിക്കാൻ ഉപയോഗിച്ച തടികഷ്ണവും കണ്ടെടുത്തിട്ടുണ്ട്.

ഭാര്യയുമായി പിണങ്ങിയതിനുശേഷം നമകോടി മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം.
രാവിലെ വീട്ടിലെത്തിയ അയല്‍ക്കാരാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന കാസമ്മാളിനെ കണ്ടതും വിവരം പൊലീസിനെ അറിയിച്ചതും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !