കോഴിക്കോട്: ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയുടെ വാഹനവ്യൂഹത്തിലേക്ക് കാർ ഓടിച്ചുകയറ്റിയ സിപിഎം നേതാവിന്റെ മകനെതിരെ കേസെടുക്കാതെ പോലീസ്.
സംഭവ സമയത്ത് കാറും യുവാവിനെയും കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റർ ചെയ്യാൻ പോലീസ് ശ്രമിച്ചെങ്കിലും പിന്നീട് ജില്ലയിലെ ഉന്നത സിപിഎം നേതാവിന്റെ മകനാണെന്ന് അറിഞ്ഞപ്പോള്‍ വിട്ടയക്കുകയായിരുന്നു. വി.വി.ഐ.പിയുടെ വാഹനവ്യൂഹത്തിന് മാർഗ തടസം സൃഷ്ടിച്ചതിന് യുവാവില്‍ നിന്നും 1,000 രൂപ പിഴ ഈടാക്കിയശേഷം വിട്ടയക്കുകയായിരുന്നു.
ഇക്കഴിഞ്ഞ ഞായറാഴ്ച കോഴിക്കോട് മൊഫ്യൂസില്‍ ബസ് സ്റ്റാൻഡിന് സമീപം രാത്രിയോടെയായിരുന്നു സംഭവം. മാറാട് അയ്യപ്പഭക്തസംഘം ഹിന്ദുസേവാ കേന്ദ്രത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് മടങ്ങി വരുന്ന സമയത്തായിരുന്നു സുരക്ഷാ വീഴ്ചയുണ്ടായത്. സെഡ് കാറ്റഗറി സുരക്ഷയുള്ള ഗവർണറുടെ വാഹനവ്യൂഹത്തിലേക്ക് യുവാവ് കാർ ഓടിച്ചു കയറ്റാൻ ശ്രമിക്കുകയായിരുന്നു.
ഗവർണർക്ക് അകമ്പടി പോകുന്ന പോലീസുകാർ രണ്ട് തവണ യുവാവിനെ വിലക്കിയിട്ടും അത് അനുസരിക്കാതെയാണ് യുവാവ് വാഹനം ഓടിച്ചുകയറ്റിയതെന്ന് ഗവർണറുടെ പ്രിൻസിപ്പല്‍ പ്രൈവറ്റ് സെക്രട്ടറി അറിയിച്ചു. സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് സിറ്റി പോലീസ് കമ്മീഷണർക്ക് റിപ്പോർട്ട് നല്‍കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.