കുട്ടികളുടെ ശരീരത്തില്‍ രാസവസ്തു കുത്തിവെച്ച ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചു; മലയാളി യുവതി ബ്രിട്ടനില്‍ അറസ്റ്റില്‍,,

ലണ്ടൻ: മക്കളുടെ ശരീരത്തില്‍ വിഷാംശമുള്ള രാസവസ്തു കുത്തിവെച്ച ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച മലയാളി യുവതി ബ്രിട്ടനില്‍ അറസ്റ്റിലായി. ഈസ്റ്റ് സസെക്‌സ് ഹണ്ടേഴ്‌സ് വേയില്‍ താമസിക്കുന്ന നഴ്‌സായ ജിലു മോള്‍ ജോര്‍ജ് (38) ആണ് അറസ്റ്റിലായത്.

ഗുരുതരാവസ്ഥയിലുള്ള കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പതിമൂന്നും എട്ടും വയസ്സുള്ള കുട്ടികളെയാണ് ജിലുമോള്‍ രാസവസ്തു കുത്തിവെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. വ്യാഴാഴ്ചയാണ് സംഭവം. ജിലുവിന്റെ ഭര്‍ത്താവ് നാട്ടിലാണ്.
കൊലപാതകശ്രമത്തിനും ആത്മഹത്യാശ്രമത്തിനും യുവതിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ബ്രൈറ്റൺ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ യുവതിയെ കോടതി റിമാൻഡ് ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

വാട്സാപ്പിൽ ഫയൽ തുറന്നു ബിസിനസുകാരന് വൻ നഷ്ടം | സൈബർ തട്ടിപ്പിന്റെ പുതിയ മുഖം | WhatsApp

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !