അഹമ്മദാബാദ്: ഇംഗ്ലണ്ട് ലയണ്സിനെിരായ മൂന്നാമത്തെ അനൗദ്യോഗിക ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ എ192 റണ്‍സിന് പുറത്ത്. ഇന്ത്യന്‍ താരങ്ങളായ റിങ്കു സിംഗും തിലക് വര്‍മയുമെല്ലാം നിരാശപ്പെടുത്തിയ മത്സരത്തില്‍ മലയാളി താരം ദേവ്ദത്ത് പടിക്കലാണ് 65 റണ്‍സുമായി ഇന്ത്യ എയുടെ ടോപ് സ്കോററായത്.
സാരാൻശ് ജെയിന് 64 റണ്‍സടിച്ചപ്പോള്‍ 22 റണ്‍സെടുത്ത തിലക് വര്‍മയും 11 റണ്‍സെടുത്ത ഷംസ് മുലാനിയും മാത്രമെ ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്നുള്ളു. ഇംഗ്ലണ്ട് ലയണ്‍സിനായി മാത്യു പോട്സ് ആറ് വിക്കറ്റെടുത്തപ്പോള്‍ ബ്രൈഡന്‍ കാഴ്സ് നാലു വിക്കറ്റ് വീഴ്ത്തി.
ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ എക്ക് ആദ്യ പന്തില്‍ തന്നെ ക്യാപ്റ്റന്‍ അഭിമന്യു ഈശ്വരനെ(0) നഷ്ടമായി. അഭിമന്യു ഈശ്വരനെ പോട്സ് വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. ഏഴ് റണ്‍സെടുത്ത സായ് സുദര്‍ശനെയും പോട്സ് വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ ഇന്ത്യ എ 19-2ലേക്ക് വീണു. തിലക് വര്‍മയും ദേവ്ദത്ത് പടിക്കലും ചേര്‍ന്ന് ഇന്ത്യയെ 50 കടത്തിയെങ്കിലും തിലക് വര്‍മയെയും പിന്നീടെത്തിയ റിങ്കു സിംഗിനെയും(0) പുറത്താക്കി മാത്യു പോട്സ് ഇന്ത്യയുടെ നടുവൊടിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.