മതപരമായ ചടങ്ങിനിടെ ഭക്ഷണം കഴിച്ചു, പിന്നാലെ രണ്ടായിരം പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു; കാരണം കണ്ടെത്താൻ അന്വേഷണം,,

മുംബൈ: മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയില്‍ 2000 പേർക്ക് ഭക്ഷ്യവിഷബാധ. നന്ദേഡിലെ കോഷ്ത്വഡി ഗ്രാമത്തിലെ ക്ഷേത്രവുമായി ബന്ധപ്പെട്ട മതപരമായ ചടങ്ങിനിടെ ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.ആരുടേയും സ്ഥിതി ഗുരുതരമല്ലെന്നാണ് വിവരം. നന്ദേഡ് ജില്ലയിലെ സവർഗാവ്, പോസ്റ്റ്‌വാഡി, റിസാൻഗാവ്, മാസ്‌കി തുടങ്ങിയ സമീപ ഗ്രാമങ്ങളില്‍ നിന്നുള്ള നാട്ടുകാരെ ഒരുമിച്ച്‌ കൊണ്ടുവന്നുള്ള മതപ്രഭാഷണത്തിനിടെയാണ് സംഭവം.

ചൊവ്വാഴ്ച രാത്രി ഭക്ഷണം ഇവിടെ നിന്നും കഴിച്ചവർക്ക് ബുധനാഴ്ച പുലർച്ചെ മുതല്‍ തന്നെ പ്രശ്നങ്ങള്‍ തുടങ്ങി. നിരവധി പേർക്കാണ് കാര്യമായ തോതില്‍ ഛർദ്ദിയും വയറിളക്കവും ഉണ്ടായത്.

ഏകദേശം രണ്ടായിരത്തോളം പേരാണ് ഇവിടെ പ്രാഥമിക ചികിത്സ തേടിയത്. നന്ദേഡ് ജില്ലയിലെ ലോഹയിലെ ഉപജില്ലാ ആശുപത്രിയില്‍ മാത്രം 150 ഓളം പേരെ പ്രവേശിപ്പിച്ചിട്ടുണ്ട്. ആരുടേയും സ്ഥിതി ഗുരുതരമല്ലെങ്കിലും സ്ഥലത്തെ മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിലായി 870 രോഗികള്‍ കൂടി വൈദ്യസഹായം തേടിയിട്ടുണ്ട്.
പ്രദേശത്ത് അടിയന്തര സഹായത്തിനായി അഞ്ചു സംഘങ്ങളെ നിയോഗിച്ചതായി അധികൃതർ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായും അധികൃതർ വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !