,രണ്ട് മക്കളെയുമെടുത്ത് യുവതി കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടിയ യുവതിക്ക് ദാരുണാന്ത്യം,,

നോയിഡ്: മൂന്നും നാലും വയസുള്ള രണ്ട് പെണ്‍മക്കളെയുമെടുത്ത് യുവതി കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി.

യുവതിയും നാല് വയസുകാരിയായ മകളും മരിച്ചു. ഇളയ മകള്‍ അതീവ ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

നോയിഡയിലെ ബോറോളയിലാണ് സംഭവം. 32 വയസുകാരിയാണ് മരിച്ച യുവതി. സ്വകാര്യ ആശുപത്രി ക്യാന്റീനിലെ ജീവനക്കാരനായ ഭർത്താവ് ജോലി സ്ഥലത്ത് പോയിരുന്ന സമയത്താണ് യുവതി രണ്ട് കുട്ടികളെയുമെടുത്ത് കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടിയത്. ദമ്പതികളുടെ മൂത്ത മകള്‍ ഈ സമയം സ്കൂളിലായിരുന്നു. അയല്‍വാസി വിവരമറിയിച്ചത് അനുസരിച്ച്‌ സെക്ടർ 49 പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള ഉദ്യോഗസ്ഥരെത്തിയാണ് മൂന്ന് പേരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

നാല് വയസുകാരി ആശുപത്രിയില്‍ എത്തും മുൻപ് തന്നെ മരിച്ചു. ആശുപത്രിയില്‍ എത്തിച്ച ശേഷം യുവതിയും മരിച്ചു. മൂന്ന് വയസുകാരി അതീവ ഗുരുതരാവസ്ഥയിലാണ്. സ്വകാര്യ ആശുപത്രിയില്‍ ജീവൻ രക്ഷാ സംവിധാനങ്ങളുടെ സഹായത്തോടെയാണ് കുട്ടിയുടെ ജീവൻ നിലനിർത്തിയിരിക്കുന്നതെന്ന് ഡോക്ടർമാർ പറഞ്ഞു.
കുടുംബാംഗങ്ങളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ഒൻപത് വർഷം മുൻപ് വിവാഹിതരായ തങ്ങള്‍ക്ക് സാമ്പത്തിക പ്രശ്നങ്ങളോ കുടുംബ പ്രശ്നങ്ങളോ ഇല്ലെന്ന് ഭർത്താവ് പറഞ്ഞു. ആത്മഹത്യാ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടുമില്ല. എന്നാല്‍ കഴിഞ്ഞ കുറച്ച്‌ ദിവസമായി യുവതി അസ്വസ്ഥയായിരുന്നുവെന്ന് ഭ‍ർത്താവ് പറഞ്ഞു. പൊലീസ് അന്വേഷണം തുടരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !