മറ്റൊരാളുമായി അടുപ്പം' യുവതിയെ കൊലപ്പെടുത്തിയതിനു പിന്നിൽ അച്ഛനും മകനും എന്ന് കണ്ടെത്തൽ

ബെംഗളൂരു: ഭക്ഷണം നൽകാത്തതിന് അമ്മയെ കൊലപ്പെടുത്തിയെന്നറിയിച്ച്, പ്രായപൂർത്തിയാകാത്ത മകൻ പൊലീസിൽ കീഴടങ്ങിയ സംഭവത്തിൽ വഴിത്തിരിവ്. അച്ഛനും മകനും ചേർന്നാണ് അമ്മയെ കൊലപ്പെടുത്തിയതെന്നും പ്രായപൂർത്തിയായിട്ടില്ലെന്ന കാരണത്താൽ ശിക്ഷാ ഇളവ് ലഭിക്കുമെന്നതിനാൽ മകൻ കുറ്റം ഏറ്റെടുക്കുകയായിരുന്നെന്നും പൊലീസ് കണ്ടെത്തി.

സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയായ നേത്രയെ (40) കഴിഞ്ഞ രണ്ടിനാണ് ഭർത്താവ് ചന്ദ്രപ്പയും 17 വയസ്സുകാരനായ മകനും ചേർന്ന് ഇരുമ്പുവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. മറ്റൊരാളുമായി നേത്ര അടുപ്പത്തിലാണെന്നു കണ്ടെത്തിയതിനെ തുടർന്നായിരുന്നു കൊലപാതകം. 

കൃത്യത്തിനു ഉപയോഗിച്ച ഇരുമ്പുവടിയിൽ നിന്ന് ചന്ദ്രപ്പയുടെ വിരലടയാളം ലഭിച്ചതോടെയാണ് സത്യാവസ്ഥ പുറത്തുവന്നത്. പ്രഭാതഭക്ഷണം നൽകാത്തതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനിടെ നേത്രയെ മകൻ ഇരുമ്പുവടി കൊണ്ട് നേത്രയെ തലയ്ക്കടിച്ചു കൊലപ്പെടത്തിയെന്നായിരുന്നു ആദ്യം പുറത്തുവന്ന വാർത്ത. 

കെആർ പുര പൊലീസ് സ്റ്റേഷനിലെത്തി മകൻ സ്വയം കീഴടങ്ങുകയായിരുന്നു. ‘ഞാൻ എന്റെ അമ്മയെ കൊന്നു’ എന്ന് 17കാരൻ പൊലീസ് സ്റ്റേഷനിലെത്തി പറഞ്ഞത് ഉദ്യോഗസ്ഥരെയും ഞെട്ടിച്ചു. ചോദ്യം ചെയ്യലിൽ, അമ്മ തന്നെ നന്നായി പരിപാലിക്കുകയോ ഭക്ഷണം നൽകുകയോ ചെയ്തില്ലെന്ന് പതിനേഴുകാരൻ പൊലീസിനോട് പറഞ്ഞത്. എന്നാൽ കൂടുതൽ അന്വേഷണത്തിലാണ് അച്ഛൻ്റെപങ്കും പുറത്തുവന്നത്. നേത്രയുടെ മൂത്ത മകൾ വിദേശത്തു പഠിക്കുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !