വൈഡ് റിലീസിംഗിന്റെ ഇക്കാലത്ത് തിയറ്ററില്‍ എത്ര ദിവസം ഓടി എന്നതിനേക്കാള്‍ നേടുന്ന കളക്ഷനാണ് സിനിമാലോകം വിലയിരുത്തുന്നത്. ജയപരാജയങ്ങളുടെ അടിസ്ഥാനവും അത് തന്നെ. വൈഡ് റിലീസിന്റെ കാലത്ത് ലോംഗ് റണ്‍ ലഭിക്കുക ദുഷ്കരവുമാണ്. ലഭിക്കുന്ന പരമാവധി സ്ക്രീനുകളില്‍ റിലീസ് ചെയ്യുമെന്നതിനാല്‍ ആദ്യ രണ്ട് വാരങ്ങളോടെ ഭൂരിഭാഗം പ്രേക്ഷകരും സിനിമ കാണുകയും ചെയ്യും. അതിനാല്‍ത്തന്നെ മൂന്ന്, നാല് വാരങ്ങളിലൊക്കെ സ്ക്രീന്‍ കൗണ്ട് കാര്യമായി കുറഞ്ഞുവരാറാണ് പതിവ്.
ഇപ്പോഴിതാ ഈ പതിവ് തെറ്റിക്കുകയാണ് ജയറാം ടൈറ്റില്‍ കഥാപാത്രമായി എത്തിയ അബ്രഹാം ഓസ്ലര്. ജനുവരി 11 ന് തിയറ്ററുകളിലെത്തിയ ചിത്രം മൂന്ന് വാരം പിന്നിട്ട് നാലാം വാരത്തിലേക്ക് കടക്കുകയാണ്. സമീപകാലത്ത് ഒരു മലയാള ചിത്രത്തിനും ലഭിക്കാത്ത തരത്തിലുള്ള നാലാം വാര സ്ക്രീന്‍ കൗണ്ട് ആണ് ഓസ്ലറിന് ലഭിച്ചിരിക്കുന്നത്.
കേരളത്തില്‍ 144 സ്ക്രീനുകളിലാണ് ഓസ്ലര് നിലവില്‍ പ്രദര്‍ശിപ്പിക്കുന്നത്. കഴിഞ്ഞ വാരത്തില്‍ ഇത് 157 സ്ക്രീനുകള്‍ ആയിരുന്നു. മൂന്നാം വാരത്തില്‍ നിന്ന് നാലാം വാരത്തിലേക്ക് എത്തുമ്പോള്‍ 13 സ്ക്രീനുകളില്‍ നിന്ന് മാത്രമാണ് ചിത്രം മാറിയിരിക്കുന്നത്. ഈ വാരാന്ത്യത്തിലും ചിത്രത്തിന് ഭേദപ്പെട്ട ഒക്കുപ്പന്‍സി ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.