കല്‍പറ്റ: ആരാധനാലയങ്ങള്‍ ഓരോ മതവിഭാഗത്തിനും ഭരണഘടനാപരമായ അവകാശമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങള്‍.
ന്യൂനപക്ഷം അനുഭവിക്കുന്ന വേദന ചെറുതല്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ഭരിക്കുന്നവരുടെ പിന്തുണയോടെ വിവിധങ്ങളായ അവകാശ വാദങ്ങള്‍ മുന്നോട്ട് വെക്കുന്നു.
ന്യൂന.പക്ഷങ്ങളെ ടാർഗറ്റ് വെച്ചാണ് നീക്കമെന്നത് വേദനയുണ്ടാക്കുന്നുണ്ട്. ഒരു ഫാസിസത്തെ മറ്റൊരു ഫാസിസം വച്ച് എതിർക്കാനാകില്ല. നിയമപരമായി നേരിടാം എന്നത് മറക്കരുത്.ന്യൂനപക്ഷവും ഭൂരിപക്ഷവും പരസ്പരം കൊമ്പ് കോർക്കേണ്ടവർ അല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മതേതര രാഷ്ട്രീയത്തെ അംഗീകരിക്കാൻ സമസ്ത എന്നും മുന്നോട്ട് വന്നിട്ടുണ്ടെന്നും സാദിഖലി ശിഹാബ് തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
രാമക്ഷേത്ര നിർമ്മാണത്തിനെതിരെ പ്രതിഷേധിക്കേണ്ടതില്ലെന്ന സാദിഖ് അലി ശിഹാബ് തങ്ങളുടെ പ്രസംഗം നേരത്തെ വിവാദമായിരുന്നു. രാമക്ഷേത്രം ഭൂരിപക്ഷ സമുദായത്തിൻ്റെ ആവശ്യമാണെന്നും ബഹുസ്വര സമൂഹത്തില്‍ അത് അംഗീകരിക്കപ്പെടേണ്ടതാണ് എന്നുമാണ് അദ്ദേഹം പൊതുവേദിയില്‍ പറഞ്ഞത്.
അയോധ്യയിലെ രാമക്ഷേത്രവും മസ്ജിദും മതേതരത്വത്തെ ശക്തിപ്പെടുത്തും. കോടതി വിധിയനുസരിച്ച് നിർമ്മിച്ചതാണ് രാമക്ഷേത്രം. കോടതി വിധിയനുസരിച്ച് നിർമ്മിക്കാനിരിക്കുന്നതാണ് മസ്ജിദ്. ഇത് രണ്ടും ഇന്ത്യയുടെ ഭാഗമാണ്.ഇന്ത്യയുടെ മതേതരത്വത്തെ ശക്തിപ്പെടുത്തുന്ന മികച്ച ഉദാഹരണങ്ങളാണ്. ബാബറി മസ്ജിദ് തകർത്തതില്‍ അന്ന് പ്രതിഷേധമുണ്ടായിരുന്നു. അന്ന് സഹിഷ്ണുതയോടെ സമുദായം പ്രതികരിച്ചു എന്നും സാദിഖലി തങ്ങള്‍ പറഞ്ഞിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.