ഭക്ഷണത്തിനു രുചിയും സുഗന്ധവും കൂട്ടാൻ ഉപയോഗിക്കുന്ന സുഗന്ധ വ്യജ്ഞനമാണ് തക്കോലം. ഭക്ഷണത്തിന് സവിശേഷമായ സുഗന്ധം നല്‍കാനാണ് പ്രധാനമായും തക്കോലം ഉപയോഗിക്കുന്നത്.കാണാൻ ഒരു നക്ഷത്രപ്പൂവ് പോലെ സുന്ദരമായ തക്കോലത്തിനു രുചിക്കും മണത്തിനുമപ്പുറം നിരവധി ആരോഗ്യ ഗുണങ്ങളുമുണ്ട്.
വൈറ്റമിൻ എ, സി എന്നിവ തക്കോലത്തില്‍ ധാരാളം ഉണ്ട്. ഇവയ്‌ക്ക് രണ്ടിനും ആന്റി ഏജിങ് ഗുണങ്ങള്‍ ഉണ്ട്. കോശങ്ങളുടെ ആരോഗ്യം, ചർമത്തിന്റെയും കണ്ണുകളുടെയും ആരോഗ്യം എന്നിവ മെച്ചപ്പെടുത്താനും തക്കോലം സഹായിക്കും.അനെത്തോള്‍ എന്ന രാസ സംയുക്തം തക്കോലത്തില്‍ അടങ്ങിയിരിക്കുന്നു. ഇത് ദഹന എൻസെെമുകളുടെ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും വയറുവേദന, ഗ്യാസ്, പുളിച്ച് തികട്ടല്‍ തുടങ്ങിയ ഉദര സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താൻ സഹായിക്കുന്നു.
തക്കോലത്തില്‍ പോളി ഫിനോളുകളും ഫ്ളേവനോയിഡുകളും ധാരാളം ഉണ്ട്. ബയോ ആക്ടീവ് സംയുക്തങ്ങളായ ക്യുവർ സെറ്റിൻ, ഗാലിക് ആസിഡ്, ലിനാലൂള്‍, അനെഥോള്‍ തുടങ്ങിയവ ഈ കുഞ്ഞു പോഷക കലവറയില്‍ ഉണ്ട്. ആന്റി ഓക്സിഡന്റ് ഗുണങ്ങള്‍ ധാരാളമുള്ള തക്കോലം, കാൻസർ പോലുള്ള ഇൻഫ്ളമേറ്ററി രോഗങ്ങള്‍ തടയും.ദഹനം മെച്ചപ്പെടുത്തുന്നതിനും നല്ലതാണ്.വിഷാദം, ഉത്കണ്ഠ എന്നിവയുടെ ലക്ഷണങ്ങളെ ചികിത്സിക്കുന്നതിന് തക്കോലം സഹായിക്കുന്നു. പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നു.
ഉയർന്ന അളവിലുള്ള ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ എ, സി എന്നിവയും അടങ്ങിയ തക്കോലം ശരീരത്തിലുടനീളമുള്ള ഫ്രീ റാഡിക്കലുകളെ ചെറുക്കുന്നതില്‍ വളരെ ഫലപ്രദമാണ്.
സ്ത്രീപുരുഷന്മാരില്‍ ലൈംഗിക തൃഷ്ണ വർധിപ്പിക്കാൻ പതിവായി തക്കോലം ഉപയോഗിക്കാം. ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാൻ തക്കോലം സഹായിക്കുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു.
ഇതിലടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകള്‍ ഉറക്കം നല്‍കാൻ സഹായിക്കുന്നു. ഉറക്ക കുറവ് അനുഭവപ്പെടുന്നവർക്ക് തക്കോലം ശീലമാക്കാവുന്നതാണ്.
ആന്റിഫംഗല്‍, ആന്റിമൈക്രോബയല്‍ ഗുണങ്ങളാല്‍ നിറഞ്ഞിരിക്കുന്ന തക്കോലത്തിന് ബാക്ടീരിയകളുടെയും ഫംഗസുകളുടെയും വളർച്ച തടയാൻ കഴിയും.
തക്കോലം ഇട്ടു തിളപ്പിച്ച വെള്ളം ഗ്യാസ് ട്രബിള്‍, ദഹനക്കേട് ഇവ അകറ്റും. ഓക്കാനം, വയറുവേദന തുടങ്ങിയ പ്രശ്നങ്ങള്‍ക്കും ഇവ പരിഹാരമേകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.