മലപ്പുറം: മലപ്പുറം പാണ്ടിക്കാട് അരിക്കണ്ടംപാക്കിൽ കാട്ടു പന്നികൾ കടകളിലേക്ക് കൂട്ടത്തോടെ പാഞ്ഞു കയറി. പത്തോളം പന്നികളാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കടകളിലേക്ക് ഓടിക്കയറിയത്.
പഞ്ചായത്ത് സെക്രട്ടറിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പന്നികളെ വെടിവെച്ചു കൊന്നു. ഷൂട്ടർമാരാണ് വെടിവെച്ച് കൊന്നത്. രാവിലെ 10:30 നാണ് സംഭവം. കാട്ടുപന്നികൾ കടകളിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഈ സമയം കടയിൽ ജീവനക്കാരുണ്ടായിരുന്നു. ഇവരെല്ലാം കടകളിൽ നിന്ന് ഇറങ്ങിയോടി.
പന്നിയുടെ ആക്രമണത്തിൽ നിർത്തിയിട്ടിരുന്ന മൂന്ന് വാഹനങ്ങൾക്ക് നാശനഷ്ടം സംഭവിച്ചു. പന്നികൾ കടകളിലേക്ക് ഓടിക്കയറുന്നത് പുറത്തുവന്ന ദൃശ്യങ്ങളിൽ വ്യക്തമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.