കാവുംകണ്ടം: കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി ഇടവകയുടെ 2023 - 2024 പ്രവർത്തന വർഷത്തെ മികച്ച ജീവകാരുണ്യ സ്ഥാപനമായി രാമപുരം കുഞ്ഞച്ചൻ മിഷനറി ഭവനും മികച്ച ജീവകാരുണ്യ പ്രവർത്തകനായി ബിനോയി ജെയിംസ് ഊടുപുഴയിലിനെയും തെരഞ്ഞെടുത്തു
ഗുഡ് സമരിറ്റൻ അവാർഡ് നൽകി ആദരിച്ചു. കാവുംകണ്ടം പാരീഷ് ഹാളിൽ വെച്ച് നടന്ന ഇടവക ദിനാഘോഷത്തിൽ വികാരി ഫാ. സ്കറിയ വേകത്താനം അവാർഡ് വിതരണം ചെയ്തു.രാമപുരം സെന്റ് വിൻസെന്റ് ഡി പോൾ സംഘടനയുടെ ആഭിമുഖ്യത്തിൽ 25 വർഷത്തിനുമേൽ പ്രവർത്തിക്കുന്ന മാനസിക വെല്ലുവിളി നേരിടുന്നവർക്കുള്ള അഭയകേന്ദ്രമാണ് കുഞ്ഞച്ചൻ മിഷനറി ഭവൻ. ഇപ്പോൾ 150 ഓളം പേരെ സ്ഥാപനത്തിൽ ശുശ്രൂഷിക്കുന്നു.
നിരവധിപേർ ഇവിടെനിന്നും സുഖം പ്രാപിച്ചു വീട്ടിലേക്ക് മടങ്ങിപ്പോയിട്ടുമുണ്ട്. ഈ സ്ഥാപനവുമായി ബന്ധപ്പെട്ട് നാലു അഗതിമന്ദിരങ്ങളും പ്രവർത്തിക്കുന്നുണ്ട്.അവിടെ ധാരാളം അന്തേവാസികളെ സംരക്ഷിച്ചു പോരുന്നു.. സമൂഹത്തിലെ അശരണർക്കും ആലംബഹീനർക്കും അഭയം അരുളുന്ന കുഞ്ഞച്ചൻ മിഷനറി ഭവൻ നല്ല സമറായൻ്റെ സുവിശേഷമാണ് പകർന്നു നൽകുന്നത്. വികാരി ഫാ. സ്കറിയ വേകത്താനം മീറ്റിംഗിൽ അധ്യക്ഷത വഹിച്ചു.
ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, ഫാ. ജെയിംസ് നരിതൂക്കിൽ, ബാബുപോൾ പെരിയപ്പുറം തുടങ്ങിയവർ പ്രസംഗിച്ചു. സിസ്റ്റർ ക്രിസ്റ്റീൻ പാറേന്മാക്കൽ, ബിൻസി ഞള്ളായിൽ, ലിസി ആമിക്കാട്ട്, കൊച്ചുറാണി ഈരൂരിക്കൽ, ബേബി തോട്ടാക്കുന്നേൽ, രാജ്യ അറക്കകണ്ടത്തിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.