പലഹാരങ്ങളിലെ ഒഴിവാക്കാനാകാത്ത ചേരുവയാണ് യീസ്റ്റ്. വീട്ടില്‍ ഇഡ്ഡലിയും അപ്പവുമൊക്കെ ഉണ്ടാക്കാനും യീസ്റ്റ് വേണം.ഇവ ഭക്ഷണത്തിനു പതുപതുപ്പും മൃദുത്വവും നല്‍കുന്നു.
വിപണിയില്‍ ഒട്ടേറെ തരത്തിലുള്ള യീസ്റ്റ് ലഭ്യമാണ്. ഇവയോരോന്നും പ്രത്യേക ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ഉണ്ടാക്കിയിട്ടുള്ളത്.നൂറുകണക്കിനു വർഷങ്ങള്‍ക്ക് മുൻപ് മനുഷ്യനു മുൻപുള്ള ഏകകോശ സൂക്ഷ്മാണുക്കളാണ് യീസ്റ്റ്. 1,500-ലധികം ഇനം യീസ്റ്റുകളുണ്ട് ഭൂലോകത്ത്. നമ്മള്‍ ഉപയോഗിക്കുന്നത് ഇനം 'പഞ്ചസാര-ഫംഗസ്' എന്നർഥമുള്ള സാക്കറോമൈസസ് സെറിവിസിയയാണ്.
ഇത് കൂടാതെ സാക്കറോമൈസസ് പാസ്റ്റോറിയനസ്, ടോറുലാസ്പോറ ഡെല്‍ബ്രൂക്കി എന്നിവയും സാധാരണയായി ഉപയോഗിക്കുന്നു.വൈൻ- ബേക്കറി ഉത്പന്നങ്ങള്‍ എന്നിവയിലാണ് ഇത് പ്രയോജനപ്പെടുത്തുന്നത്. പാചക പ്രയോഗങ്ങള്‍ക്കപ്പുറം, യീസ്റ്റ് ഔഷധ, വ്യാവസായിക മേഖലയിലും ഉപയോഗിക്കുന്നു.നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച് യീസ്റ്റ് ബി വിറ്റാമിനുകളുടെ നല്ല ഉറവിടമാണ്.
കുടലിന്റെ ആരോഗ്യത്തിന് ഉത്തമമാണ് യീസ്റ്റ്. കുടലിന്റെ സന്തുലിതാവസ്ഥ നിലനിർത്താൻ ആവശ്യമായ ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുവെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു.ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിനും സഹായിക്കുന്നു. വിളർച്ച തടയുന്ന ഫോളേറ്റിന്റെ മികച്ച ഉറവിടമാണ് യീസ്റ്റ്.
യീസ്റ്റിന്റെ ഉയർന്ന പോഷകം രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു. മിതമായ അളവില്‍ യീസ്റ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ ഭക്ഷണത്തിന്റെ ഭാഗമാക്കാം. അധികമായാല്‍ അമൃതും വിഷം എന്ന് പറയുന്നത് പോലെയാണ് ഇതിന്റെ കാര്യവും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.