മുംബൈ: മഹാരാഷ്ട്രയില്‍ 14 വയസുള്ള മകനെ അച്ഛന് ശീതള പാനീയത്തില്‍ വിഷം കലര്‍ത്തി നല്കി കൊലപ്പെടുത്തി. മകന് ഫോണില്‍ അശ്ലീല വീഡിയോകള്‍ കാണുന്നതും സ്കൂളില്‍ പെണ്‍കുട്ടികളെ കളിയാക്കുന്നതുമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ച ഘടകങ്ങള്‍ എന്ന് പൊലീസ് പറയുന്നുസോലാപൂരില് കഴിഞ്ഞ മാസമാണ് സംഭവം. മകനെ കൊലപ്പെടുത്തിയ കേസില്‍ അച്ഛന് വിജയ് ബട്ടുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജനുവരി 13ന് മകന് വിശാലിനെ കാണാനില്ലെന്ന് കാട്ടി മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണമാണ്് കേസിന്റെ ചുരുളഴിച്ചത്. അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് വിഷം ഉള്ളില്‍ ചെന്നാണ് കുട്ടി മരിച്ചതെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുറ്റസമ്മതം നടത്തിയത്.
സംഭവദിവസം സ്കൂട്ടറില്‍ മകനെ തുള്‍ജാപൂര്‍ റോഡിലേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷം ശീതള പാനീയം വാങ്ങി നല്കി. വിശാലിന് നല്‍കുന്നതിന് മുന്‍പാണ് പാനീയത്തില്‍ വിഷം കലര്‍ത്തിയത്.
ശീതള പാനീയം കുടിച്ച വിശാല്‍ കുഴഞ്ഞുവീണു. ഉടന്‍ തന്നെ വിജയ് മകനെ ഉപേക്ഷിച്ച് വീട്ടിലേക്ക് തനിയെ തിരികെ പോകുകയായിരുന്നു. കേസ് വഴിതിരിച്ചുവിടാന്‍ വൈകീട്ടോടെ മാതാപിതാക്കള്‍ മകനെ കാണാനില്ലെന്ന് കാട്ടി സ്റ്റേഷനില്‍ പരാതി നല്കി. വിശാലിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടാണ് കേസില്‍ നിര്‍ണായകമായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.