Uki : വാഴപ്പഴം കൊണ്ട് പോകുന്ന കാര്‍ട്ടലുകളുടെ ഉള്ളില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 5.7 ടണ്‍ കൊക്കെയ്ൻ യുകെയിലെ നാഷനല്‍ ക്രൈം ഏജൻസി (National Crime Agency) പിടിച്ചെടുത്തു.
യുകെയില്‍ ഇതുവരെ പിടികൂടിയട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ എ-ക്ലാസ് മയക്കുമരുന്ന് വേട്ടയാണിതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പിടിച്ചെടുത്ത മയക്കുമരുന്നുകളുടെ വില 450 മില്യണ്‍ പൗണ്ട്, അതായത് 4,727 കോടി രൂപയിലധികം വരും. ഫെബ്രുവരി എട്ടിനാണ് ജർമ്മനിയിലെ ഹാംബർഗ് തുറമുഖത്തേക്ക് കടത്തുന്നതിനിടയില്‍ മയക്കുമരുന്ന് സൂക്ഷിച്ച വാഴക്കുലയുടെ കെട്ടുകള്‍ പിടികൂടിയത്. കള്ളക്കടത്തിന് പിന്നിലെ ക്രിമിനല്‍ ശൃംഖലയെക്കുറിച്ച് അന്വേഷണം നടത്തിവരുകയാണന്ന് എൻസിഎ ഏജൻസി വക്താവ് പറഞ്ഞു. ക്രിമിനല്‍ സംഘങ്ങള്‍ മയക്കുമരുന്ന് കടത്തലിലൂടെ ബ്രിട്ടനില്‍ മാത്രം പ്രതിവർഷം 4 ബില്യണ്‍ പൗണ്ട് (42,028 കോടി രൂപ) സമ്പാദിക്കുന്നതായാണ് എൻസിഎ രേഖകള്‍ പറയുന്നത്. ഇത്തരത്തിലുള്ള പല മയക്കുമരുന്ന് കടത്തും ഗുരുതരമായ അക്രമങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതായും സമീപ വർഷങ്ങളില്‍ ഇത് ഗണ്യമായി വർദ്ധിച്ചതായും എൻസിഎ പറയുന്നു. ഈ വൻ പിടിച്ചെടുക്കല്‍ കള്ളക്കടത്തുകാർക്ക് വലിയ തിരിച്ചടിയാണന്ന് എൻസിഎ ഡയറക്ടർ ക്രിസ് ഫാരിമോണ്ട് കൂട്ടിച്ചേര്‍ത്തു. ചരക്കിന്റെ ലക്ഷ്യസ്ഥാനം യൂറോപ്പ് ഭൂഖണ്ഡമാണെന്നും അദ്ദേഹം പറഞ്ഞു. ലോകമെങ്ങുമുള്ള മയക്കുമരുന്ന് കടത്ത് തടയാന്‍ അന്താരാഷ്ട്ര നിയമപാലകരുടെ സഹകരണം അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. 2022-ല്‍ സതാംപ്ടണില്‍ തന്നെ പിടികൂടിയ ഏകദേശം 3.7 ടണ്‍ കൊക്കെയ്ൻ ആയിരുന്നു ബ്രിട്ടനില്‍ ഇതിന് മുൻപ് നടന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട. അതിനുമുൻപ് , 2015-ല്‍ സ്കോട്ട്ലൻഡിലെ എംവി ഹമാല്‍ ബോട്ടില്‍ 3.2 ടണ്‍ കൊക്കെയ്ൻ പിടികൂടിയിരുന്നു.2015 -ല്‍ പിടികൂടിയ കൊക്കെയ്ന്‍ 5.12 കോടി പൗണ്ട് (538 കോടി രൂപ) ആയിരുന്നു. അക്കാലത്ത് സ്കോട്ട്ലൻഡില്‍ കൊക്കെയ്ന്‍ വില വളരെ കൂടുതലായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുകെയില്‍ മയക്കുമരുന്ന് കടത്തിനെതിരെ ശക്തമായ നടപടികളെടുക്കുന്ന ഏജന്‍സിയാണ് ഇന്ന് എന്‍സിഎ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.