ആലപ്പുഴയിൽ കഞ്ചാവ് ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തിൽ മൂന്ന് പേർക്ക് വെട്ടേറ്റു,,

ആലപ്പുഴയിൽ കഞ്ചാവ് ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തിൽ മൂന്ന് പേർക്ക് വെട്ടേറ്റു. കൈതവന സ്വദേശി ജയ് കിഷോർ(51), മരുമകൻ അനന്തു(20), അയൽവാസി ഭാസ്‌കരൻ (59) എന്നിവർക്കാണ് വെട്ടേറ്റത്.ജയകിഷോറിന്റെ മരുമകൻ അനന്തുവിനെ തേടി വീട്ടിലെത്തിയ കഞ്ചാവ് കേസിലെ പ്രതി ഉദീഷും മറ്റു മൂന്നുപേരും ചേർന്ന് ജയ് കിഷോറിനെയും അയൽവാസി ഭാസ്‌കറിനെ വെട്ടുകയായിരുന്നു.

ഈ സമയം അനന്തു വീട്ടിലിരുന്നു. അനന്തുവിനെ റോഡിൽ വെച്ചാണ് വെട്ടിയത്. ആക്രമണത്തിനുശേഷം മടങ്ങിപ്പോയ സംഘം വീണ്ടും തിരിച്ചെത്തി വീട് അടിച്ചുപൊളിക്കുകയും ബൈക്ക് തീവച്ചു കത്തിക്കുകയും ചെയ്തു.

ആലപ്പുഴ സൗത്ത് പോലീസ് എത്തിയാണ് മൂവരയും ആശുപത്രിയിൽ എത്തിച്ചത്. ഉദീഷിന്റെ പക്കൽ നിന്ന് ഒന്നര മാസം മുൻപ് ഒന്നര കിലോ കഞ്ചാവ് പിടികൂടിയിരുന്നു. അനന്തുവാണ് വിവരം പൊലീസിലറിയിച്ചത് എന്നു പറഞ്ഞായിരുന്നു ആക്രമണം. പ്രതികളെ പിടികൂടാൻ എത്തിയ പോലീസ് സംഘത്തിന് നേരെയും ഉദീഷും സംഘാംഗങ്ങളും വാൾ വീശി രക്ഷപ്പെട്ടു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !