ആലപ്പുഴയിൽ കഞ്ചാവ് ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തിൽ മൂന്ന് പേർക്ക് വെട്ടേറ്റു. കൈതവന സ്വദേശി ജയ് കിഷോർ(51), മരുമകൻ അനന്തു(20), അയൽവാസി ഭാസ്‌കരൻ (59) എന്നിവർക്കാണ് വെട്ടേറ്റത്.ജയകിഷോറിന്റെ മരുമകൻ അനന്തുവിനെ തേടി വീട്ടിലെത്തിയ കഞ്ചാവ് കേസിലെ പ്രതി ഉദീഷും മറ്റു മൂന്നുപേരും ചേർന്ന് ജയ് കിഷോറിനെയും അയൽവാസി ഭാസ്‌കറിനെ വെട്ടുകയായിരുന്നു.
ഈ സമയം അനന്തു വീട്ടിലിരുന്നു. അനന്തുവിനെ റോഡിൽ വെച്ചാണ് വെട്ടിയത്. ആക്രമണത്തിനുശേഷം മടങ്ങിപ്പോയ സംഘം വീണ്ടും തിരിച്ചെത്തി വീട് അടിച്ചുപൊളിക്കുകയും ബൈക്ക് തീവച്ചു കത്തിക്കുകയും ചെയ്തു.
ആലപ്പുഴ സൗത്ത് പോലീസ് എത്തിയാണ് മൂവരയും ആശുപത്രിയിൽ എത്തിച്ചത്. ഉദീഷിന്റെ പക്കൽ നിന്ന് ഒന്നര മാസം മുൻപ് ഒന്നര കിലോ കഞ്ചാവ് പിടികൂടിയിരുന്നു. അനന്തുവാണ് വിവരം പൊലീസിലറിയിച്ചത് എന്നു പറഞ്ഞായിരുന്നു ആക്രമണം. പ്രതികളെ പിടികൂടാൻ എത്തിയ പോലീസ് സംഘത്തിന് നേരെയും ഉദീഷും സംഘാംഗങ്ങളും വാൾ വീശി രക്ഷപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.