താൻ അതീവ സങ്കടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് വ്യക്തമാക്കുന്ന കുറിപ്പുമായി ബാലയുടെ ഭാര്യ എലിസബത്ത് സമൂഹ മാധ്യമത്തിലെത്തി.
ഭാര്യ എലിസബത്ത് ഇപ്പോള്‍ തന്റെ കൂടെയില്ലെന്ന നടന്‍ ബാലയുടെ വെളിപ്പെടുത്തലിനു പിന്നാലെ, ഫേസ് ബുക്ക് പോസ്റ്റുമായി എലിസബത്ത് പങ്കുവച്ച കുറിപ്പിലെ ആദ്യ വരികള്‍ ഇപ്രകാരം.
"നമ്മൾക്ക് ചേരാത്ത ഒരാള്‍ക്ക് എല്ലാം കൊടുത്തു സ്നേഹിച്ചു കൂടെ നിൽക്കാന്‍ മാത്രം നമ്മൾ വിഡ്ഢി ആകരുത്"
നല്ല ഹൃദയം ഉള്ളവര്‍ക്ക് ആണ് എന്നും പ്രശ്നം. നമ്മൾ നല്ല ആള്‍ക്കാരെ കണ്ടിട്ട് അതുപോലെ ജീവിതത്തില്‍ ആഗ്രഹിക്കും. ആർക്കും ആരെയും കൊണ്ട് സ്നേഹിപ്പിക്കാന്‍ കഴിയില്ല. നമ്മൾ അതിന് വേണ്ടി ഒത്തിരി കാത്തിരിക്കരുത്. അവര്‍ ഒരു ദിവസം അത് തീരുമാനിക്കുന്നു വെന്ന് തോന്നുന്ന നിമിഷം അവരെ അവരുടെ വഴിക്ക് വിടുക. അവര്‍ക്ക് നിങ്ങളോട് ഒളിക്കാന്‍ ഉണ്ടായിരിക്കും. ഓര്‍ക്കുക ഒരു മറുപടി കിട്ടിയില്ല എന്ന് കരുതി അവിടെ പ്രതീക്ഷ ഇല്ലാതാകുന്നില്ല. പുതിയ ഐഡിയ പരീക്ഷിച്ചു നോക്കേണ്ട ആവശ്യം ഇല്ല. ഒരിക്കലും മടക്കി വിളിക്കരുത്, വീണ്ടും വീണ്ടും.. അവർ നിങ്ങളെ ആശ്ചര്യപ്പെടുത്താന്‍ ശേഷിക്കാതെ കടന്നു പോകുമ്പോള്‍..
നിങ്ങൾക്ക് അനുയോജ്യമല്ലാത്ത ഒരാളെ ഹൃദയം തുറന്ന് വീണ്ടും കാത്തിരിപ്പ് നടത്തേണ്ട ആവശ്യമില്ല ...
എന്ന് അവസാനിക്കുന്ന വരികളുള്ള കുറിപ്പാണ് അവർ ഫെയ്സ്ബുക്കിൽ പങ്കുവച്ചത്.
എലിസബത്തിന്റെ കുറിപ്പിനു താഴെ പ്രതികരണങ്ങളുമായി നിരവധി പേരാണ് എത്തുന്നത്.
Posted by Elizabeth Udayan on Monday, February 5, 2024
മലയാളം, തമിഴ് സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടനും സംവിധായകനുമാണ് ബാല.
ബാല സിനിമാ വ്യവസായവുമായി അടുത്ത ബന്ധമുള്ള കുടുംബത്തിലാണ് ജനിച്ചത്. അദ്ദേഹത്തിൻ്റെ മുത്തച്ഛൻ അരുണാചല സ്റ്റുഡിയോയുടെ ഉടമയാ യിരുന്നു. അച്ഛൻ ജയകുമാർ 350-ലധികം സിനിമകളും ഡോക്യുമെൻ്ററികളും സംവിധാനം ചെയ്തു, സഹോദരൻ ശിവ ദക്ഷിണേന്ത്യൻ സിനിമകളിൽ സംവിധായകനായും ഛായാഗ്രാഹകനായും പ്രവർത്തിച്ചിട്ടുണ്ട്.2010 ഓഗസ്റ്റ് 27-ന് അദ്ദേഹം ഐഡിയ സ്റ്റാർ സിംഗർ-ഫെയിം മലയാളി ഗായിക അമൃത സുരേഷിനെ വിവാഹം കഴിച്ചു. അവർക്ക് 2012 സെപ്റ്റംബറിൽ അവന്തിക എന്നൊരു മകളുണ്ട്. 2019ൽ ഇരുവരും വേർപിരിഞ്ഞു.2021 സെപ്തംബർ 5-ന് അദ്ദേഹം ഡോക്ടറായ എലിസബത്ത് ഉദയനെ വീണ്ടും വിവാഹം കഴിച്ചു. ഇപ്പോള്‍ ഇവരും കൂടെ ഇല്ല എന്നാണ് ബാല പറഞ്ഞത്.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.