റേഷൻ അഴിമതി കേസ്: ബംഗാളില്‍ ആറോളം ഇടങ്ങളില്‍ ഇഡി റെയ്ഡ്,,

കൊല്‍ക്കത്ത: റേഷൻ അഴിമതി കുംഭകോണ കേസില്‍ സംസ്ഥാനത്ത് ഇഡി റെയ്ഡ്. 6 ഓളം സ്ഥലങ്ങളിലാണ് ഇഡിയുടെ പരിശോധന നടക്കുന്നത്. സാള്‍ഡ് ലേക്ക്, കൈഖലി, മിർസ ഗാലിബ് സ്ട്രീറ്റ്, ഹൗറ എന്നിവിടങ്ങളിലാണ് റെയ്ഡ്.

റേഷൻ അഴിമതി കേസില്‍ നേരത്തെ അറസ്റ്റിലായവരുമായി ബന്ധമുള്ളവരുടെ വീടുകളിലും ചില വ്യവസായികളുടെ വസതികളിലുമാണ് റെയ്ഡ് നടക്കുന്നതെന്നാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാൻ അധികൃതർ തയ്യാറായിട്ടില്ല.

ബംഗാളിലെ ഭക്ഷ്യവകുപ്പ് മന്ത്രിയായിരുന്ന ജോതിപ്രിയ മല്ലിക്കിനെ റേഷൻ അഴിമതിക്കേസില്‍ നേരത്തെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. പൊതുവിതരണ സംവിധാനത്തിലൂടെ (പി.ഡി.എസ്) വിതരണം ചെയ്യേണ്ടിയിരുന്ന സാധനങ്ങളില്‍ 30 ശതമാനവും പൊതുവിപണിയിലേക്ക് തിരിച്ചുവിട്ടെന്നാണ് ഇ.ഡി പറയുന്നത്.

ഇതു സംബന്ധിച്ച അന്വേഷണം തുടരുകയാണെന്നും കൂടുതല്‍ അറസ്റ്റ് വൈകാതെയുണ്ടാകുമെന്നും ഇ.ഡി വ്യക്തമാക്കിയിരുന്നു. മല്ലിക്കിന്റെ അറസ്റ്റിന് പിന്നാലെ ടിഎംസി നേതാക്കളായ ഷാജഹാൻ ഷെയ്ഖിന്റെയും ശങ്കർ ആദ്യയുടെയും വസതികളില്‍ അഴിമതി കേസുമായി ബന്ധപ്പെട്ട് ഇഡി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയിരുന്നു.
റെയ്ഡിന് ശേഷം ശങ്കർ ആദ്യയുടെ അറസ്റ്റ് ഇഡി രേഖപ്പെടുത്തിയിരുന്നു. ഇഡി സംഘത്തിന് നേരെയും ടിഎംസി ഗുണ്ടകളുടെ അക്രമണമുണ്ടായി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !