കോട്ടയം: സംസ്ഥാനത്തെ 150 ആയുഷ് ആരോഗ്യ കേന്ദ്രങ്ങള്‍ എൻ.എ.ബി.എച്ച്. അക്രഡിയേഷൻ കരസ്ഥമാക്കിയെന്ന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണ ജോർജ്ജ്. കാണക്കാരി ഗ്രാമപഞ്ചായത്തിലെ ഗവണ്‍മെന്റ് ഹോമിയോ ആശുപത്രിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കാണക്കാരി ചിറക്കുളത്ത് നടന്ന പരിപാടിയില്‍ മോൻസ് ജോസഫ് എം. എല്‍.എ.അധ്യക്ഷത വഹിച്ചു..jpeg)
രാജ്യത്ത് ഏറ്റവും നന്നായി ആയുഷ് സ്ഥാപനങ്ങള്‍ നടക്കുന്നത് കേരളത്തിലാണെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട് പരാമർശിച്ചു കൊണ്ട് മന്ത്രി പറഞ്ഞു. ഏറ്റവും കൂടുതല്‍ ഒ. പിയുള്ള സംസ്ഥാനം കേരളമാണ്. സംസ്ഥാനത്തെ ആരോഗ്യരംഗം ആയുഷ് മേഖലയ്ക്ക് നല്ല പ്രാധാന്യം നല്‍കി കൊണ്ടാണ് മുന്നോട്ട് പോകുന്നത്. രണ്ടര വർഷ കാലയളവിനുള്ളില്‍ 535 കോടി രൂപയാണ് ആയുഷ് മേഖലയ്ക്കായി സർക്കാർ അനുവദിച്ചത്.
45 വർഷത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് 116 തസ്തികള്‍ ആയുഷ് മേഖലയില്‍ സൃഷ്ടിക്കപ്പെടുന്നത്. ഹോമിയോ മേഖലയില്‍ 40 ഡോക്ടേഴ്സ് തസ്തിക സൃഷ്ടിക്കപ്പെട്ടുവെന്നും മന്ത്രി പറഞ്ഞു.കാണക്കാരി ഗ്രാമപഞ്ചായത്തിന്റെയും ജില്ലാ പഞ്ചായത്തിന്റെയും എൻ.എ.എമ്മിന്റെയും ഫണ്ട് ഉപയോഗിച്ചാണ് പുതിയ കെട്ടിടം പണി കഴിപ്പിച്ചിരിക്കുന്നത്.50 ലക്ഷം രൂപയാണ് ഗവണ്‍മെന്റ് ഹോമിയോ ആശുപത്രിയ്ക്കായി ചെലവഴിച്ചത്.
ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. കുര്യൻ, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനില്‍, കാണക്കാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക സുകുമാരൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു പഴയപുരയ്ക്കല്‍, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യസ്ഥിരംസമിതി അധ്യക്ഷകൊച്ചു റാണി സെബാസ്റ്റ്യൻ, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ലൗലി മോള്‍ വർഗീസ്, കാണക്കാരി അരവിന്ദാക്ഷൻ, വിനീത രാഗേഷ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സിൻസി മാത്യു, ആഷാ മോള്‍ ജോബി,
ഗ്രാമപഞ്ചായത്തംഗങ്ങളായ അനിത ജയമോഹൻ, വി. സാംകുമാർ, ശ്രീജ ഷിബു, ബെറ്റ്‌സി മോള്‍ ജോഷി, ത്രേസ്യാമ്മ സെബാസ്റ്റ്യൻ, വി.ജി. അനില്‍കുമാർ, ജോർജ് ഗർവ്വാസീസ്, ജില്ലാ മെഡിക്കല്‍ ഓഫീസർ ഡോ.കെ. എസ്. മിനി, കാണക്കാരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബേബി ജോസഫ്, സി.ഡി.എസ്. ചെയർപേഴ്‌സണ്‍ സൗമ്യ സന്തോഷ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജജ് പ്രിൻസ് ജോർജ്ജ് ,കാണക്കാരി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ ജയശ്രീ, മുൻ മെഡിക്കല്‍ ഓഫീസർ ഡോ. ആൻ റോസ്, എൻ. എ.എം. കോ-ഓർഡിനേറ്റർ ഡോ. പ്രതിഭ, മെഡിക്കല്‍ ഓഫീസർ ഡോ. എസ്. അഭിരാജ്,
കാണക്കാരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബേബി ജോസഫ്, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ വി.കെ. സുരേഷ് കുമാർ, സി. എൻ. മനീഷ്, കെ.എം. സെബാസ്റ്റ്യൻ, സജി മുട്ടപ്പള്ളി, മുരളീധരൻ നായർ പുറമറ്റം, റോയി ചാണകപ്പാറഎന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.