ഫിലിം ഫെയര്‍‌ അവാര്‍ഡ് രണ്‍ബീറും, ആലിയയും മികച്ച നടനും,നടിയും; പ്രധാന അവാര്‍ഡുകള്‍ നേടി '12ത്ത് ഫെയില്‍'

ഗാന്ധി നഗര്‍: ഫിലിംഫെയർ അവാർഡിൻ്റെ 69-ാമത് പതിപ്പ് ഗുജറാത്തിലെ ഗാന്ധി നഗറില്‍ നടന്നു. സെലിബ്രിറ്റി ദമ്പതികളായ ആലിയ ഭട്ടും രൺബീർ കപൂറും ഇത്തവണ മികച്ച നടനും നടിക്കുമുള്ള പുരസ്കാരങ്ങള്‍ നേടി. റോക്കി ഔർ റാണി കി പ്രേം കഹാനിയിലെ അഭിനയത്തിന് ആലിയ ഭട്ട് മികച്ച നടിക്കുള്ള പുരസ്കാരം നേടിയപ്പോള്‍ അനിമൽ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് രൺബീർ കപൂറിന് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത്. 

സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത അനിമൽ ആകെ ആറ് അവാര്‍ഡുകള്‍ നേടി.വിധു വിനോ ചോപ്രയുടെ 12ത്ത് ഫെയില്‍ മികച്ച സിനിമ മികച്ച സംവിധാനം ഉള്‍പ്പടെയുള്ള അവാർഡുകൾ നേടി. ക്രിട്ടിക്സ് വിഭാഗത്തിൽ 12ത്ത് ഫെയിലിലെ അഭിനയത്തിന് വിക്രാന്ത് മാസി മികച്ച നടനുള്ള പുരസ്കാരം നേടി. അതേസമയം, മിസിസ് ചാറ്റർജി Vs നോർവേ, ത്രീ ഓഫ് അസ് എന്നീ ചിത്രങ്ങൾക്ക് മികച്ച നടിക്കുള്ള ക്രിട്ടിക്സ് അവാര്‍ഡ് റാണി മുഖർജിയും ഷെഫാലി ഷായും അവാർഡ് പങ്കിട്ടു. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !