അയര്‍ലണ്ടില്‍ Drogheda യിലെ മലയാളി കൂട്ടായ്മയായ IFA യുടെ “”Joyous Jingle “” 2023 വർണോജ്വലമായി. വിവിധങ്ങളായ കലാപരിപാടികൾ കാണികൾക്ക് സന്തോഷവും സംതൃപ്തിയും പകർന്നു.
Drogheda യിലെ കലാകാരന്മാരും കലാകാരികളും സ്റ്റേജിൽ തകർന്നാടി. ഒൻപത് മണിക്കൂർ നീണ്ടുനിന്ന Christmas & New Year ആഘോഷം മനോഹരമായ nativity show യിൽ തുടങ്ങി DJ യിൽ അവസാനിച്ചപ്പോൾ കാണികൾക്ക് അത് ഒരു വേറിട്ട അനുഭവമായിരുന്നു.
Fr. George മനോഹരമായ ക്രിസ്തുമസ് സന്ദേശം നൽകി. Drogheda യിലെ ഗായിക ഗായകന്മാർ സ്റ്റേജ് പ്രൊഗ്രാമിന് മാറ്റു കൂട്ടി. Fashion show കാണികൾക്ക് വ്യത്യസ്ത അനുഭവമായിരുന്നു. Indian Bollywood ഡാൻസും DJ യും കാണികൾക്ക് ആനന്ദം പകർന്നു, വിവിധ ഡാന്‍സ് സ്കൂളുകളുടെ നേതൃത്വത്തില്‍ കുട്ടികൾ സ്റ്റേജിൽ തകർത്താടി. ഈ വർഷം leaving certificate, Junior cycle പരീക്ഷകളിൽ ഉജ്ജ്വല വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഏർപ്പെടുത്തിയ IFA Academic Excellence Award 2023 അവാർഡ് വിതരണവും മറ്റു സമ്മാനദാനങ്ങളോടൊപ്പം നിർവഹിച്ചു. വിലയേറിയ പത്തോളം raffle സമ്മാനങ്ങളും lucky winners ന് വിതരണം ചെയ്തു. അങ്ങനെ എന്തു കൊണ്ടും ദ്രോഗ്‌ഹെഡാ ഇതുവരെ കണ്ടതിൽ വച്ചേറ്റവും മികച്ച ക്രിസ്മസ് പുതുവത്സര സമ്മാനം IFA Joyous Jingle 2023 ഇന്ത്യൻ പ്രവാസി സമൂഹത്തിനായി സംഘാടകർ അണിയിച്ചൊരുക്കി.
എല്ലാറ്റിനും സ്വാദിഷ്ടമായ സ്നേഹവിരുന്നും പായസവും കൂടിയായപ്പോൾ IFA യുടെ Joyous Jingle 2023 ൽ പങ്കെടുത്ത ഏല്ലാവരും സംതൃപ്തപൂരിതരായി മടങ്ങി.
IFA യുടെ 2024 വർഷത്തെ ആദ്യ പൊതുസമ്മേളനവും കമ്മിറ്റി ഭാരവാഹികളുടെ തിരഞ്ഞെടുപ്പും 2024 ഫെബ്രുവരി പത്താം തിയതിയും, ഓണാഘോഷം സെപ്റ്റംബർ ഏഴാം തിയതിയും, Christmas & New Year ആഘോഷം ഡിസംബർ ഇരുപത്തിയേഴാം തിയതിയും നടത്താൻ തീരുമാനിച്ചതായി സംഘാടകർ അറിയിച്ചു.
IFA സംഘാടകർ എല്ലാവർക്കും നന്ദി അറിയിക്കുന്നതിനൊപ്പം ഒരു നല്ല പുതുവത്സരവും നേരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.