ഡബ്ലിൻ ;പ്രവാസി മലയാളികളെ ലക്ഷ്യമിട്ട് വ്യാജ ഓൺലൈൻ വിൽപ്പന സ്ഥാപനങ്ങൾ,..
നിയമപരമായി പ്രവർത്തിക്കുന്ന നൂറുകണക്കിന് ഓൺലൈൻ സ്ഥാപനങ്ങൾ രാജ്യത്തിനകത്തും പുറത്തും പ്രവർത്തിക്കുമ്പോഴും കൃത്യമായി തട്ടിപ്പ് സംഘങ്ങളുടെ കെണിയിൽ വീഴുന്ന പ്രവാസി മലയാളികളുടെ എണ്ണം വ്യാപകമായി വർധിക്കുന്നു എന്നത് മലയാളിളെ സംബന്ധിച്ച് നാണക്കേട് ഉണ്ടാക്കുന്നു.
ഓൺലൈൻ പ്ലാറ്റ് ഫോമുകളായ ഫേസ്ബുക്ക് ഇൻസ്റ്റാഗ്രാം എന്നിവയിലൂടെയാണ് തട്ടിപ്പ് സംഘങ്ങൾ സജീവമാകുന്നത്. നിത്യോപയോഗ സാധനങ്ങൾ മുതൽ ആയുർവേദ മരുന്നുകളും വ്യാജ ജോലി വാഗ്ദാനങ്ങളും വിസാ തട്ടിപ്പും വരെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ നടക്കുന്നുണ്ട് എന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്,
അയർലൻഡ് അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളിലേക്ക് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തുന്ന പ്രവാസി മലയാളികളും അവരുടെ തട്ടിക്കൂട്ട് സ്ഥാപനങ്ങളും കോട്ടയം എറണാകുളം അടക്കമുള്ള ജില്ലകളിൽ പ്രവർത്തിക്കുന്നുണ്ട് എന്നതും സോഷ്യൽ മീഡിയവഴി സ്ഥാപനത്തിന്റെ വ്യാജ പരസ്യങ്ങൾ വ്യാപക മായി പ്രചരിപ്പിച്ചാണ് ഇരകളെ ഇവർ കണ്ടെത്തുന്നതുന്നത് എന്ന് തട്ടിപ്പിന് ഇരയായവർതന്നെ പറയുന്നു.
ഇപ്പോഴിതാ ചുരിദാറിന് ഓർഡർ നൽകി വഞ്ചിതരായി എന്ന് വെളിപ്പെടുത്തികൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് അലൻ കൊടിയൻ എന്ന പ്രവാസി മലയാളിയും അയർലണ്ടിൽ താമസക്കാരനുമായ യുവാവ്.
lzza Bridalstore (https://www.facebook.com/izzabridelstore, https://wa.me/919645740020) എന്ന സ്ഥാപനത്തിൽ നിന്നും രണ്ട് ചുരിദാർ ഓർഡർ ചെയ്തിട്ടും ഇതുവരെ കിട്ടിയില്ലെന്ന് മാത്രമല്ല സ്ഥാപനത്തിന്റെ നമ്പർ പോലും നിലവിലില്ല എന്നാണ് അറിയാൻ കഴിയുന്നത്. തട്ടിപ്പിന് ഇരയായ സംഭവം യുവാവ് തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
വസ്ത്രങ്ങൾ കൂടാതെ വിറ്റുപോകാതെ മാറ്റിവെച്ച പ്രമുഖ കമ്പനികളുടെ എൽസിഡികൾ,വാഷിങ് മെഷീൻ,സോഫകൾ,ചെരുപ്പുകൾ,സൗന്ദര്യ വർധക വസ്തുക്കൾ, ഹെയർ ഓയിൽസ് എന്നിങ്ങനെ നീളുന്നു ഓൺലൈൻ തട്ടിപ്പ് വിൽപ്പന വസ്തുക്കളുടെ ലിസ്റ്റുകൾ.
പ്രതിദിനം നിരവധി വിൽപ്പന വസ്തുക്കളും പോസ്റ്റുകളും റീൽസുകളുമായി സോഷ്യൽ മീഡിയയിൽ സജീവമാകുന്ന സംഘങ്ങളുടെ പേജുകളെ ഫോളോ ചെയ്യുന്നത് പതിനായിരക്കണക്കിന് ആളുകളാണ് '
വിശ്വാസ്യത പിടിച്ചുപറ്റി കെണിയിൽ വീഴ്‌ത്തുന്ന സംഘങ്ങളെ പറ്റി കേരള പോലീസ് നൽകുന്ന മുന്നറിയിപ്പ് ഈ കൂട്ടർ മനസിലാക്കുന്നില്ല പ്രത്യേകിച്ച് പ്രവാസി മലയാളികൾ ശ്രദ്ധിക്കുന്നില്ല എന്നതാണ് വസ്തുത..!
സ്വകാര്യ വിവരങ്ങൾ സോഷ്യൽ മീഡിയയിലൂടെ വരുന്ന ഓൺലൈൻ സ്ഥാപനങ്ങളുമായി പങ്കുവെക്കരുതെന്ന് നിരവധി തവണ കേരള പോലീസ് മുന്നറിയിപ്പ് നൽകുമ്പോഴും കുറഞ്ഞ ചിലവിൽ കൂടുതൽ ലാഭം ലക്ഷ്യമിട്ട് എടുത്തു ചാടുന്നവരാണ് തട്ടിപ്പിന് ഇരയാകുന്നവരിൽ അധികവും..
തട്ടിപ്പിന് ഇരയായാൽ പോലീസിന് വിവരം ഷെയർ ചെയ്യണമെന്നുള്ള നിർദ്ദേശം പോലും ഇത്തരക്കാർക്കില്ല എന്നത് തട്ടിപ്പ് സംഘങ്ങങ്ങൾക്ക് നിലവിൽ സഹായകരമാകുന്ന സാഹചര്യമാണ് ഉണ്ടാക്കുന്നത് .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.