പിതൃവേദി പാലാ രൂപതയിലെ 2023 പ്രവർത്തനവർഷത്തെ ബി വിഭാഗത്തിൽ ഏറ്റവും നല്ല യൂണിറ്റിനുള്ള ഒന്നാം സ്ഥാനം കാവുംകണ്ടം യൂണിറ്റ് കരസ്ഥമാക്കി

കാവുകണ്ടം: പിതൃവേദി പാലാ രൂപതയിലെ 2023 പ്രവർത്തനവർഷത്തെ ബി വിഭാഗത്തിൽ ഏറ്റവും നല്ല പിതൃവേദി  യൂണിറ്റിനുള്ള ഒന്നാം സ്ഥാനം കാവുംകണ്ടം യൂണിറ്റ് കരസ്ഥമാക്കി. അരുവിത്തറ സെന്റ് ജോർജ് ഫൊറോന പാരിഷ് ഹാളിൽ വെച്ച് നടന്ന വാർഷിക സമ്മേളനത്തിൽ കാവുംകണ്ടം യൂണിറ്റംഗങ്ങൾ  അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി.


കഴിഞ്ഞ പ്രവർത്തന വർഷത്തിൽ സാമൂഹിക -സാംസ്കാരിക -- കൂടുംബ തലങ്ങളിൽ  ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് പിതൃവേദി സംഘടന നടത്തിയത്. കുടുംബപ്രേഷിതത്വത്തെ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങളാണ് സംഘടന മുൻതൂക്കം നൽകിയത്. 

ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, രക്തദാനം, മുതിർന്ന കുടുംബാംഗങ്ങളെ ആദരിക്കൽ, കൂടുതൽ മക്കളുള്ള മാതാപിതാക്കളെ ആദരിക്കൽ, ദമ്പതി സെമിനാർ ,വയോജന ദിനാചരണം, ബൈബിൾ ഞായറാ ചരണം,കർഷകരെ ആദരിക്കൽ ,കാർഷിക സെമിനാർ,കാരുണ്യ സ്ഥാപനങ്ങൾക്ക് ഭക്ഷണപ്പൊതി - പാഥേയം വിതരണം, അഗതി മന്ദിരങ്ങൾക്ക് നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്യുന്ന -സ്നേഹ സ്പർശം പരിപാടി , 

അനാഥാലയ സന്ദർശനം, തിരുനാൾ ആഘോഷങ്ങൾ, തീർത്ഥാടനങ്ങൾ, ദിനാചരണങ്ങൾ, സെമിനാറുകൾ, ഭവന നിർമ്മാണം എന്നീ വിവിധ കർമ്മപരിപാടികൾ നടപ്പിലാക്കിക്കൊണ്ട് പാലാ രൂപതയിൽ ഏറ്റവും മികച്ച യൂണിറ്റായി കാവുംകണ്ടം യൂണിറ്റ് തെരഞ്ഞെടുക്കപ്പെട്ടു. മികച്ച യൂണിറ്റിനുള്ള അവാർഡ് കരസ്ഥമാക്കിയ യൂണിറ്റ് അംഗങ്ങളെ വികാരി ഫാ. സ്കറിയ വേകത്താനം അഭിനന്ദിച്ചു. 

പ്രസിഡൻ്റ് ഡേവീസ് കെ.മാത്യു കല്ലറക്കൽ, ബിജു ഞള്ളായിൽ, ജോജോ പടിഞ്ഞാറയിൽ, തോമാച്ചൻ കുമ്പളാങ്കൽ, രാജു അറക്കകണ്ടത്തിൽ, സിജു കോഴിക്കോട്ട് ,ബേബി തോട്ടാക്കുന്നേൽ, രഞ്ജി തോട്ടാക്കുന്നേൽ, ലൈജു താന്നിക്കൽ, തുടങ്ങിയവർ പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി..

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !