തിരുവനന്തപുരം : 75 കാരിയെയും മകനെയും കള്ളക്കേസിൽ കുടുക്കിയ എ.സി.പിക്കെതിരെ കേസെടുത്ത് കോടതി. കഴക്കൂട്ടം എ.സി.പി ഡി.കെ പൃഥ്വിരാജിനെതിരെയാണ് അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ കേസെടുത്തത്. 75 വയസുകാരിയെയും മകനെയും കള്ളക്കേസിൽ കുടുക്കിയെന്ന പരാതിയിലാണ് നടപടി. 2016 ലാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്.
അന്യായമായി തടവിൽ വെയ്ക്കൽ, ക്രിമിനൽ ഗൂഢാലോചന, അസഭ്യം പറയൽ, ഭീഷണിപ്പെടുത്തൽ പ്രകാരമാണ് കേസ്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. തിരുവനന്തപുരം കാലടി സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കൊലപാതകക്കേസിൽ പ്രതികളാക്കി അന്യായമായി കസ്റ്റഡിയിൽ വെച്ചെന്നടക്കം പരാതിയിൽ ആരോപിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.