'കമ്യൂണിസ്റ്റ് അഭിപ്രായം തുറന്നുപറയണമെന്ന് മാർക്സ് പറഞ്ഞിട്ടുണ്ട്, പ്രസംഗത്തിന്‍റെ പേരിൽ ഇതുവരെ താക്കീതില്ല'

തിരുവനന്തപുരം: മാധ്യമപ്രവർത്തകർ ഉപദ്രവിക്കരുതെന്ന് മുന്‍മന്ത്രി ജി.സുധാകരൻ.നാട് നന്നാൻ എന്തെങ്കിലും പറയുന്നവന്‍റെ  നെഞ്ചത്തിട്ട് ചില മാധ്യമപ്രവർത്തകർ ഇടിക്കുകയാണ്.പൊളിറ്റിക്കൽ ക്രിമിനലിസം ആലപ്പുഴയിലെ ചില മാധ്യമപ്രവർത്തകരിലേക്കും വ്യാപിച്ചു.സുധാകരൻ പാർട്ടിക്കെതിരെ പറയുന്നു എന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നു.

സാമൂഹിക വിമർശനമാണ് നടത്തി കൊണ്ടിരിക്കുന്നത്.വിമർശിക്കുന്നത് ഞങ്ങളെയാണെന്ന് കൂടെ ഉള്ളവർക്ക് തോന്നിയാൽ അവർ തിരുത്തണം.കമ്മ്യൂണിസ്റ്റ്കാരൻ അഭിപ്രായം തുറന്ന് പറയണമെന്നാണ് മാർക്സ് പറഞ്ഞിട്ടുള്ളത്.പ്രസംഗത്തിന്‍റെ  പേരിൽ ആരും ഇതുവരെ താക്കീത് ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


എംടി തങ്ങളെ പഠിപ്പിക്കാൻ വരേണ്ടെന്ന പരാമർശത്തിൽ അടുത്തിടെ ജി.സുധാകരൻ മലക്കം മറിഞ്ഞിരുന്നു. എംടിക്കെതിരെ താൻ ഒന്നും പറഞ്ഞിട്ടില്ലെന്നും എന്ത് പറഞ്ഞാലും മാറ്റി എഴുതുന്നവരാണ് മാധ്യമങ്ങളെന്നുംസുധാകരൻ ആരോപിച്ചിരുന്നു.കെ.കെ.ശൈലജയെ ടീച്ചറമ്മ എന്നു വിളിക്കുന്നതിനെതിരായ പരാമര്‍ശവും ഏറെ  ചര്‍ച്ചയായിരുന്നു.പ്രസ്താവനകള്‍ ഏറെ വിവാദം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ജി.സുധാകരന്‍റെ വിശദീകരണം

 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !