തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരെ ശക്തമായ നിലയില്‍ നിന്ന് നാലാം ദിനം ലഞ്ചിന് ശേഷം മുംബൈക്ക് ബാറ്റിംഗ് തകര്‍ച്ച . തിരുവനന്തപുരം തുമ്പ സെന്റ് സേവ്യേഴ്സ് കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തിന്റെ അവസാന ദിവസം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മുംബൈ രണ്ടാം ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 242 റണ്‍സെന്ന നിലയിലാണ്.24 റണ്‍സോടെ പ്രസാദ് പവാറും എട്ട് റണ്‍സോടെ ഷംസ് മുലാനിയും ക്രീസില്‍. 189-2 എന്ന സ്കോറില്‍ ലഞ്ചിന് പിരിഞ്ഞ മുംബൈക്ക് ലഞ്ചിനുശേഷം 3 വിക്കറ്റുകള്‍ കൂടി നഷ്ടമായി.
അഞ്ച് വിക്കറ്റും രണ്ട് സെഷനും ബാക്കിയിരിക്കെ മംബൈക്കിപ്പോള് 249 റണ്‍സിന്റെ ആകെ ലീഡുണ്ട്. അവസാന ദിവസം ആദ്യ സെഷനില്‍ തന്നെ വിക്കറ്റുകള്‍ വീഴ്ത്തി മത്സരത്തിലേക്ക് തിരിച്ചുവരമെന്ന കേരളത്തിന്റെ മോഹങ്ങള്‍ മുംബൈ ഓപ്പണര്‍മാരായ ജയ് ബിസ്തയും ലവ്ലാനിയും ചേര്‍ന്ന് തകര്‍ത്തു.
119-1 എന്ന സ്കോറില്‍ അവസാന ദിവസം ക്രീസിലെത്തിയ മംബൈയെ ഇരുവരും ചേര്‍ന്ന് 148 റണ്‍സിലെത്തിച്ചശേഷമാണ് വേര്‍പിരിഞ്ഞത്. 100 പന്തില്‍ 73 റണ്‍സെടുത്ത ജയ് ബിസ്തയെ പുറത്താക്കിയ എം ഡി നിധീഷാണ് കേരളത്തിന് ആശ്വസിക്കാന്‍ വക നല്‍കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.