അഗത്തി ;കഴിഞ്ഞ 10 വർഷത്തിനിടെ ലക്ഷദ്വീപിൽ നിരവധി വികസന പദ്ധതികൾ പൂർത്തിയാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ലക്ഷദ്വീപിന്റെ പുരോഗതിയുമായി ബന്ധപ്പെട്ട് അഗത്തിയിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദേഹം.കേന്ദ്രഭരണ പ്രദേശം നിരവധി സാധ്യതകൾ നിറഞ്ഞതാണ്, എന്നാൽ സ്വാതന്ത്ര്യത്തിന് ശേഷം വളരെക്കാലമായിട്ടും ലക്ഷദ്വീപിന്റെ അടിസ്ഥാന സൗകര്യവികസനത്തിന് വേണ്ടത്ര ശ്രദ്ധ നൽകിയിട്ടില്ല. ദ്വീപുകളുടെ ജീവനാഡി ഷിപ്പിംഗ് ആണെങ്കിലും, ദുർബലമായ തുറമുഖ അടിസ്ഥാന സൗകര്യങ്ങളാണ് ഇവിടെ ഉള്ളത്.
വിദ്യാഭ്യാസം, ആരോഗ്യം, പെട്രോളിനും ഡീസലിനും ഉള്ള ലഭ്യത ഇതെല്ലം അതിന്റെ ഭാഗമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.ലക്ഷദ്വീപ് ദ്വീപുകൾ വികസിപ്പിക്കാനുള്ള ദൗത്യം ഇപ്പോൾ സർക്കാർ ഏറ്റെടുത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അഗത്തിയിൽ പുതുതായി അവതരിപ്പിച്ച ഐസ് പ്ലാന്റിനെക്കുറിച്ച് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ച അദ്ദേഹം, ദ്വീപിൽ മെച്ചപ്പെട്ട സമുദ്രോത്പന്ന സംസ്കരണ സാധ്യതകൾക്ക് ഈ പദ്ധതി വഴിയൊരുക്കുമെന്നും പറഞ്ഞു.
മത്സ്യത്തൊഴിലാളികൾക്ക് ആധുനിക സൗകര്യങ്ങൾ ഉറപ്പാക്കുന്ന പദ്ധതികൾ നടപ്പിലാകും. അഗത്തിയിൽ ഇപ്പോൾ ഒരു വിമാനത്താവളവും ഐസ് പ്ലാന്റും ഉണ്ട്. സമുദ്രോത്പന്ന കയറ്റുമതി, സമുദ്രോത്പന്ന സംസ്കരണ മേഖലകളിലെ പുതിയ സാധ്യതകൾ സൃഷ്ടിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.ലക്ഷദ്വീപിൽ നിന്ന് ട്യൂണ മത്സ്യം കയറ്റുമതി ചെയ്യാൻ തുടങ്ങിയതോടെ കേന്ദ്ര ഭരണ പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ വരുമാനം വർധിപ്പിക്കുന്നതിന് വഴിയൊരുക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
ലക്ഷദ്വീപിന്റെ വൈദ്യുതിയും മറ്റ് ഊർജ ആവശ്യങ്ങളും നിറവേറ്റുന്നതിനായി ഒരു സോളാർ പ്ലാന്റിന്റെയും വ്യോമയാന ഇന്ധന ഡിപ്പോയും സ്ഥാപിക്കും. കൂടാതെ അഗത്തി ദ്വീപിലെ എല്ലാ വീടുകൾക്കും ടാപ്പ് ചെയ്ത വാട്ടർ കണക്ഷനുകൾ നൽകുന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു,
പാവപ്പെട്ടവർക്ക് വീടുകൾ, ശൗചാലയങ്ങൾ, വൈദ്യുതി, പാചക വാതകം എന്നിവ ഉറപ്പാക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങൾ നടന്നുവരുകയാണ്.
അഗത്തി ഉൾപ്പെടെ ലക്ഷദ്വീപിന്റെ മുഴുവൻ വികസനത്തിനും ഇന്ത്യൻ സർക്കാർ പൂർണ പ്രതിബദ്ധതയോടെയാണ് പ്രവർത്തിക്കുമെന്ന് മോദി കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.