കോട്ടയം : പത്തനംതിട്ട വെച്ചൂച്ചിറയിൽ നിന്നും കാണാതായ ഡിഗ്രി വിദ്യാർത്ഥിനി ജെസ്നയുടെ തിരോധാന കേസിലെ സിബിഐ റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. തിരോധാനത്തിന് മതതീവ്രവാദവുമായി ബന്ധങ്ങളൊന്നുമില്ലെന്നാണ് സിബിഐ കണ്ടെത്തൽ. ജെസ്‌ന മരിച്ചുവെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അച്ഛനെയും ആൺ സുഹൃത്തിന്റെയും നുണ പരിശോധന നടത്തിയിരുന്നു. ഇതിലൊന്നും തെളിവ് കിട്ടിയില്ല
ജെസ്‌ന സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ചിരുന്നില്ല. ജെസ്നയുമായി ബന്ധപ്പെട്ട് സമീപ സംസ്ഥാനങ്ങളിലും ആത്മഹത്യ പോയിന്റ്റുകളിലും പരിശോധന നടത്തി. അന്വേഷണത്തിന് ഇന്റർപോളിന്റെ സഹായം തേടിയിരുന്നു. എന്നാൽ എവിടെയും ഒരു തെളിവും കിട്ടിയില്ല.കൂടുതൽ എന്തേലും കിട്ടിയാൽ അന്വേഷണം തുടരുമെന്നും തിരുവനന്തപുരം സിജെഎം കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു.
അതേ സമയം, ജെസ്ന തിരോധാന കേസിൽ സിബിഐ നൽകി റിപ്പോർട്ടിൽ ആക്ഷേപമുണ്ടെങ്കിൽ അറിയിക്കാൻ കോടതി നോട്ടീസ് നൽകി. ജെസ്നയുടെ അച്ഛനാണ് തിരുവനന്തപുരം സിജെഎം കോടതി നോട്ടീസ അയച്ചത്. ജെസ്ന കേസിൽ അന്വേഷണം താൽക്കാലികമായി അവസാനിപ്പിച്ചാണ് സിബിഐ റിപ്പോർട്ട് നൽകിയത്. ഈ റിപ്പോർട്ട് കോടതി സ്വീകരിക്കുന്നതിന് മുമ്പാണ് പരാതിക്കാരനായ അച്ഛനോട് തർക്കമുണ്ടെങ്കിൽ അറിയിക്കാൻ കോടതി നോട്ടീസ് നൽകിയത്. കേസ് ഈ മാസം 19ന് പരിഗണിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.