കണ്ണൂർ: എസ്ബിഐ ജീവനക്കാരിയും അടുത്തില സ്വദേശിയുമായ ദിവ്യയുടെ മരണം കൊലപാതകമെന്ന് കുടുംബം. ഭർതൃവീട്ടിലെ പീഡനത്തെ തുടർന്നുള്ള കൊലപാതകമെന്നാണ് കുടുംബം ആരോപിക്കുന്നത്.
2023 ഏപ്രിൽ 17നാണ് ദിവ്യയും ഉണ്ണികൃഷ്ണനും വിവാഹിതരാകുന്നത്. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു. ഒമ്പത് മാസത്തിന് ശേഷം 2024 ജനുവരി 25നാണ് ദിവ്യയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്.
സംഭവ ദിവസം രാത്രി ഉണ്ണികൃഷ്ണൻ്റെ വീട്ടിൽ നടന്ന കാര്യങ്ങൾ ദിവ്യയുടെ മകൻ മാധ്യമങ്ങളോട് പറഞ്ഞു. സംഭവ ദിവസം രാത്രി അമ്മയെ നിർബന്ധിച്ച് ഗുളിക കഴിപ്പിച്ചിരുന്നതായും ഛർദ്ദിച്ചപ്പോൾ വീണ്ടും കഴിപ്പിച്ചതായും പത്തുവയസ്സുകാരനായ മകൻ വെളിപ്പെടുത്തി.
അമ്മ പലപ്പോഴും രാത്രി ഉറങ്ങാറില്ല. കരയാറുണ്ടെന്നും ദിവ്യയുടെ മകൻ പറഞ്ഞു.അതേസമയം ഭർത്താവ് ഉണ്ണികൃഷ്ണനും ഭർതൃമാതാവും മകളെ ജാതി അധിക്ഷേപം നടത്തി നിരന്തരം പീഡിപ്പിച്ചു എന്നാണ് ദിവ്യയുടെ അച്ഛൻ പഴയങ്ങാടി പൊലീസിൽ പരാതി നൽകിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.