ഡല്‍ഹി: പഞ്ചാബില്‍ ഹെറോയിനും ആയുധങ്ങളും പിടിച്ചെടുത്ത് പോലീസും ബിഎസ്എഫും. സംസ്ഥാനത്തെ ഗുര്‍ദാസ്പൂര്‍ ജില്ലയില്‍ നിന്നാണ് ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സും പഞ്ചാബ് പോലീസും ചേര്‍ന്ന് ഹെറോയിന്‍, ആയുധങ്ങള്‍, വെടിക്കോപ്പുകള്‍ എന്നിവ പിടിച്ചെടുത്തത്.
ജനുവരി 25-26 രാത്രിയില്‍, ബിഎസ്എഫിന്റെയും പഞ്ചാബ് പോലീസിന്റെയും പ്രത്യേക ടാസ്ക് ഫോഴ്സിന്റെയും (എസ്ടിഎഫ്) ടീമുകള്‍ സംയുക്ത റെയ്ഡ് നടത്തിയാണ് ആയുധങ്ങള്‍ പിടിച്ചെടുത്തത്. തെരച്ചിലിനിടെ ഹെറോയിന്‍ അടങ്ങിയിട്ടുണ്ടെന്ന് സംശയിക്കുന്ന ആറ് ചെറിയ പ്ലാസ്റ്റിക് ബോക്സുകളും കണ്ടെടുത്തു.
പുലര്‍ച്ചെ 4:30 ന്, ഗുരുദാസ്പൂരിലെ ഉപ്പല്‍ ഗ്രാമത്തിലെ മറ്റൊരു പ്രതിയുടെ വീട്ടില്‍ നടത്തിയ മറ്റൊരു റെയ്ഡില്‍ ഒരു തോക്ക്,ഒരു പിസ്റ്റള്‍ എന്നിവ പിടിച്ചെടുത്തു. ബിഎസ്എഫും പഞ്ചാബ് പൊലീസും സംയുക്തമായി നടത്തിയ റെയ്ഡില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ വര്‍ഷം ആദ്യം ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സും (ബിഎസ്എഫും) പഞ്ചാബ് പോലീസും സംസ്ഥാനത്തെ അമൃത്സര്‍ ജില്ലയിലെ രജതാല്‍ ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്തുള്ള നെല്‍വയലില്‍ നിന്ന് മൂന്ന് പാക്കറ്റ് ഹെറോയിനും ഒരു ഡ്രോണും കണ്ടെടുത്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.